കുട്ടിയെ വളർത്തുക എന്ന് പറയുന്ന യുക്തിക്ക് അകത്ത് നമ്മളെയും കൂടി സംരക്ഷിക്കുന്ന യുക്തി കൂടി ചേർന്നേ അത് മനസ്സിലാക്കാവൂ. അങ്ങനെയുള്ള സ്ഥലം മുതൽ ഈ പറയുന്ന വളർത്തൽ ആരംഭിച്ചിരിക്കുന്നുണ്ട്. ഗർഭപാത്രത്തിൽ കിടക്കുമ്പോൾ മുതൽ നമ്മൾ അതിന്റെ അന്തരീക്ഷ സൃഷ്ടിയെപ്പറ്റി പണ്ടുള്ള ആൾക്കാർ ഒക്കെ ഇങ്ങനെ മ്യൂസിക് കേൾക്കുന്നത് ഒക്കെ നല്ലതാണ് നല്ല അന്തരീക്ഷം ഉണ്ടെങ്കിൽ നമുക്ക് സ്വസ്ഥത ഉണ്ടാകും നമുക്ക് സ്വസ്ഥത ഉണ്ടെങ്കിൽ അകത്ത് ഉണ്ടാകുന്ന കുഞ്ഞിനും സ്വസ്ഥത ഉണ്ടാകുമെന്ന് പറയുന്ന അർത്ഥത്തിനകത്ത് ഒരു തെറ്റും ഇല്ല. ഡയറക്ട് ആയിട്ട് പോലും ശരിയാവാതിരിക്കുന്ന സ്ഥലങ്ങൾ ഉണ്ട്. ഇപ്പോൾ നമ്മൾ ശബ്ദത്തിനെ പറ്റി റിസർച്ച് ചെയ്യുന്ന സമയത്ത് അകത്ത് കിടക്കുന്ന കുട്ടിയുടെ ചെവി ഒക്കെ വർക്ക് ചെയ്യുന്നതൊക്കെ അങ്ങനെ ആയിരിക്കും. അമ്മയുടെ ഹൃദയമടി കേട്ടിട്ടാണ് അമ്മയെടുക്കുമ്പോൾ കുഞ്ഞ് കരച്ചിൽ നിർത്തുന്നത്. പരിചയമുള്ള ആൾ എടുത്തു എന്നതാണ്. അത് ആ ഹൃദയമാണ്. നെഞ്ചിനോട് ചേർത്താൽ അപ്പോൾ തന്നെ കുഞ്ഞിന് സ്വസ്ഥത വരും. കാരണം അറിയുന്ന സ്ഥലത്താണ് കിടക്കുന്നതെന്ന് അറിയാം. അത്രയും ആണ് സംഭവിക്കുന്നത്. അതൊക്കെ നമ്മൾ അത്ഭുതകരമായിട്ട് ആലോചിച്ച് തല പൊട്ടിക്കുകയൊന്നും വേണ്ട. അമ്മ എടുക്കുമ്പോൾ കുഞ്ഞ് കരച്ചിൽ നിർത്തിയെന്നൊക്കെ പറയുമ്പോൾ എന്തോ വലിയ ഒരു സംഭവം ആയിട്ടൊന്നും അത് കാണണ്ട. പരിചിതമായ ആൾ എടുക്കുന്നു എന്നുള്ളത് എന്നതാണ്. ശബ്ദം കേട്ട് നമ്മുടെ പുറകിലിട്ട് കുഞ്ഞിനെ വളർത്തിയാലും നെഞ്ചത്തിട്ട് വളർത്തിയാലും പെട്ടന്ന് അത് സമാധാനപൂർണ്ണം പെരുമാറും. ആ പെരുമാറുന്നതിന്റെ കാരണം പരിചിതമായ സ്ഥലത്ത് ആണ് കിടക്കുന്നതെന്നും നമുക്ക് അറിയുന്ന ആളിന്റെ അടുത്ത് തന്നെയാണ് ഉള്ളതെന്നുമുള്ള അറിവ് തന്നെയാണ്. അത് ദേഹത്ത് മുട്ടി കുഞ്ഞ് ഇരിക്കുക എന്ന് പറയുന്ന ആവശ്യം ഉണ്ട്. നമ്മൾ ആധുനിക ബോധം ഒക്കെ വന്ന സമയത്ത് ബാക്ടീരിയെപ്പറ്റിയുള്ള അറിവ് ഒക്കെ വന്നപ്പോൾ നമ്മുടെ ശരീരത്തിൽ നിന്നും കുഞ്ഞിന്റെ ശരീരത്തിലേയ്ക്ക് ബാക്ടീരിയ പോവാതിരിക്കാൻ ഹൈജീന്‍ ആക്കാൻ വേണ്ടി ഒക്കെ നമ്മൾ വളരെ സ്റ്റെറയലായിട്ടുള്ള അന്തരീക്ഷം ഉണ്ടാക്കിയപ്പോൾ മറ്റേ സ്ഥലം പോയി. ഇത് ശരിയും ആണ്. ലോകത്ത് ഏറ്റവും കൂടുതൽ രോഗാണുക്കൾ ഉള്ളത് കൈകളിലാണ്. അപ്പോൾ കൈകളിൽ ഉള്ളത് നമ്മൾ കുഞ്ഞുങ്ങളിൽ പകരുന്നത് കൊണ്ട് കൈയ്യും വൃത്തിയാക്കണമെന്ന് പറയുമ്പോൾ ആവശ്യമുള്ള ബാക്ടീരിയ ഉണ്ടെന്നുള്ള കാര്യവും കൂടി നമ്മൾ മറന്നുപോയി. ഗർഭപാത്രത്തിൽ നിന്ന് പുറത്തേക്ക് വരുന്ന ആ കുഞ്ഞ് ഗർഭപാത്രത്തിലെ യോനിനാളത്തിലെ മുഴുവൻ ബാക്ടീരിയയും പെരണ്ട് വളരണം. അപ്പോൾ സിസേറിയൻ ആയിട്ട് ചെയ്ത് എടുത്താൽ ഈ ബാക്ടീരിയ നമുക്ക് ഇല്ലാതെ വരും. ആവശ്യത്തിന് ഉള്ള ബാക്ടീരിയയാണ് അത്. അത് ഇല്ലാതെ വരും. അപ്പോൾ അതിന്റെ കുറവ് നമുക്ക് പില്ക്കാലത്ത് നമ്മൾ നേരിട്ടേ പറ്റൂ.
നമ്മൾ എന്ന് പറയുന്ന ജീവി നമ്മുടെ ശരീരം മാത്രമല്ലെന്ന് അറിയേണ്ടതുണ്ട്. വലിയ ഒരു സംഘം ജീവികൾ ചേർന്നാണ് നമ്മളായിട്ട് ഇരിക്കുന്നത്. നമ്മുടെ വായ തൊട്ട് മലദ്വാരം വരെയുള്ള സ്ഥലത്ത് ഓരോ അര ഇഞ്ചിലും വ്യത്യസ്തമായ ആളുകളുടെ താമസം ഉണ്ട്. അവരും കൂടെ ചേർന്നാണ് നമ്മുടെ ഭക്ഷണം ദഹിപ്പിക്കുന്നതും എടുക്കുന്നതും എല്ലാം ചെയ്യുന്നത്. ഇതുപോലെ നമുക്ക് ആവശ്യമുള്ളവരായിരിക്കുന്നവർ തന്നെ എണ്ണം കൂടിയാൽ അസുഖം ഉണ്ടാക്കും. ചില ഭക്ഷണം കഴിച്ചാൽ ചില ആളുകൾക്ക് എണ്ണം കൂടും. അപ്പോൾ വയറിനകത്ത് അസുഖം വരും. അത് ഭക്ഷണത്തിനകത്തൂടെ വരണമെന്ന് നിർബന്ധം ഒന്നുമില്ല. കൂടെ താമസിക്കുന്നവർ തന്നെ ഉപദ്രവകാരികളുണ്ട്. അങ്ങനെയാണേൽ വീട്ടുകാർ തമ്മിൽ അടിക്കുന്നത് പോലെയാണ്. അല്ലാതെ അയലത്ത് ഉള്ളവർ മാത്രമല്ലാലോ തമ്മിൽ അടിക്കുന്നത്. എന്നറിയുന്നത് പോലെ നമ്മൾ ഈ കാര്യങ്ങളും അറിയണം. ഇതൊക്കെ ഞാനീ പറയുന്നത് വളർത്തുക എന്നൊക്കെ പറയുന്നത് സ്കൂളിൽ ഒക്കെ വിടുന്ന ഒരു കഥക്ക് അകത്ത് മാത്രം ആണ് എപ്പോഴും ആളുകൾ സംസാരിക്കുന്നത്. അങ്ങനെ മാത്രമല്ല വളരെ മുമ്പേ തൊട്ട് തുടങ്ങിയ ഒരു വളർച്ചയാണ്. അതിനകത്ത് ഈ പറഞ്ഞ മനസ്സ് സ്വസ്ഥമാക്കി വെക്കുന്നത് മുതൽ ഓരോ കാര്യങ്ങളിനകത്ത് ഭക്ഷണം കഴിക്കുന്നതിനകത്ത്, ചുറ്റുപാടും ഉണ്ടാകുന്ന അന്തരീക്ഷം, നല്ല വായു ശ്വസിക്കുന്ന കാര്യങ്ങൾ ഇതെല്ലാം കുഞ്ഞിനെ വളർത്തുന്നതിന്റെ ഭാഗമായിട്ട് നമുക്ക് മനസ്സിലാക്കാൻ പറ്റും. അതിന് അതിന്റേതായ ചെറിയ ചെറിയ റോളുകൾ വലിയതായി എക്സാജിറേറ്റ് ചെയ്യരുത്. വളരെ ഹോസ്റ്റൈൽ ആയ സ്ഥലങ്ങളിലും കൂടെ കടന്നുപോയി വളരണ്ട കുഞ്ഞുങ്ങളും ഉണ്ട്. ആ അനുഭവങ്ങളും കൂടെ വെച്ചേ പറ്റൂ. അല്ലാതെ നല്ല അന്തരീക്ഷം എന്ന് പറയുന്ന അന്തരീക്ഷത്തിൽ വളരുകയാണെങ്കിൽ ഹെല്പ്ലെസ്സായ കുഞ്ഞായിപ്പോവും. അതും അറിയാം. ഓടുകയും ചാടുകയും ഒക്കെ ചെയ്യാതെ ശരീരം അനക്കാതെ വളർന്ന ഒരു കുഞ്ഞ് അമ്മയും അച്ഛനും ഒക്കെ എല്ലാ എക്സസൈസും ചെയ്യണം. അച്ഛന്മാരുടെ കാര്യം നോക്കുകയാണെങ്കിൽ കുഞ്ഞിനെ ഉണ്ടാക്കുന്ന മുമ്പ് വേണം ചെയ്യാൻ. അതിനുശേഷം കിടന്ന് ചാടിയിട്ട് കാര്യം ഇല്ല. അതും ഇതിന്റെ കൂട്ടത്തിൽ അറിയണം. അമ്മ ചാടാൻ പറഞ്ഞിട്ട് അമ്മയുടെ കൂടെ അച്ഛൻ ചാടിയിട്ട് കാര്യമില്ല. അച്ഛൻ ചാടേണ്ടടത് ബീജം ഉണ്ടാക്കുന്നതിന് മുമ്പാണ്. ആ നിലവാരത്തിലുള്ള കാര്യങ്ങൾ മനസ്സിലാക്കി നമ്മൾ കുഞ്ഞിനെ വളർത്തുന്ന കുഞ്ഞ് ജനിച്ച് പുറത്തിറങ്ങി കഴിഞ്ഞാൽ അന്ന് തൊട്ട് ഉണ്ടാക്കുന്ന നമ്മുടെ കുഞ്ഞുങ്ങൾ അതായത് മനുഷ്യകുഞ്ഞുങ്ങൾ എന്ന് പറയുന്നത് നേരത്തെ ജനിക്കും. അത് ഒരു വലിയ കീ ആണ്. നേരത്തെ ജനിക്കുന്നത് വഴി നമ്മുടെ ബ്രയിന്‍ വളർന്ന് വലുതായിപ്പോയാൽ അമ്മയ്ക്ക് പ്രസവിക്കാൻ പറ്റാതെ ആയി അമ്മമാർ മരിക്കുകയും ചെയ്യും. അപ്പോൾ പ്രസവിക്കുന്നതിന് മുമ്പേ അമ്മയും കുഞ്ഞും മരിച്ച് പോവും. കാരണം തല വലുതായിപ്പോയാൽ. തല വലുതാകുന്നതിന് മുമ്പും ഉറക്കുന്നതിന് മുമ്പും പുറത്തെ റിത്താണ് ഈ കുഞ്ഞ്. അതുകൊണ്ടാണ് ഹെല്പലെസ്സായ കുഞ്ഞായിട്ടാണ് നമ്മൾ എല്ലാവരും ജനിക്കുന്നത്. ആ ഹെല്പലെസ്സായ കാരണം കഴുത്ത് പോലും ഉറച്ചിട്ടുണ്ടാവില്ല. തലയെല്ലാം അനങ്ങും. അപ്പോൾ ആ നില്ക്കുന്ന കുഞ്ഞിനെയാണ് നമ്മൾ വളർത്താൻ തുടങ്ങേണ്ടതെന്ന് അറിയേണ്ടത് ഉണ്ട്. പത്ത് മാസം കഴുത്ത് ഉറക്കുന്നത് വരെ നടക്കുക, എടുക്കുക ഇങ്ങനെ തൊട്ട് എല്ലാം. എല്ലാ ഇന്ദ്രിയങ്ങളും നേരത്തെ ചുറ്റുപാടുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന ഒരു ബ്രെയിനാണ് നമ്മുടേത്. മറ്റേ ജീവികൾക്കാണെങ്കിൽ നേരത്തെ തന്നെ ജനിതകമായി ഇതല്ലാം ഉണ്ടായിട്ടാണ്. അതുകൊണ്ടാണ് കുരങ്ങന്റെ കുഞ്ഞ് അമ്മയെ പിടിച്ചിരിക്കാൻ പറ്റും. അമ്മയെ പിടിക്കാൻ പറ്റും. നമ്മുടെ കുഞ്ഞിന് അങ്ങനെ ഒന്നിനും കഴിയാറില്ല. ഒന്നിനും കൊള്ളാത്തവൻ ആണ് ഒരു കുഞ്ഞായിട്ട് ജനിക്കുന്നത്. അതുകൊണ്ട് അത്രത്തോളം കെയർ ആവശ്യമുണ്ട്. അതുകൊണ്ടാണ് വളർത്തലിനെപ്പറ്റി ഇങ്ങനെ ഇരുന്ന് ഞാൻ സംസാരിക്കാൻ ബാധ്യത വരുന്നത് നേരത്തെ ജനിക്കുന്ന കുഞ്ഞ് കാരണമാണ്. അന്ന് തൊട്ട് തല ഉറക്കാത്ത കുഞ്ഞിനെ എടുക്കുമ്പോൾ ശ്രദ്ധിക്കണം. എന്നാൽ മറ്റേ കുഞ്ഞിനെ എടുക്കണ്ട. കുഞ്ഞ് ഓട്ടോമാറ്റിക്കായി പിടിച്ചിരിക്കും. മരത്തിൽ കയറുന്ന കുരങ്ങന് അതിന്റെ ദേഹത്ത് പിടിച്ചിരിക്കുന്നത് കുഞ്ഞായ കാരണം കൊണ്ട് ഒരു കൈ കൊണ്ട് പിടിച്ച് കയറണ്ട വരില്ല. മനുഷ്യർക്ക് അങ്ങനെ കഴിയില്ല. അതുകൊണ്ടാണ് സംഘത്തിനകത്ത് ജീവിക്കുന്ന ഒരു ജീവിയാണ് മനുഷ്യർ എന്നാണ് അറിയേണ്ടത്. മറ്റുള്ളവർ സഹായിച്ചേ പറ്റൂ. മറ്റുള്ളവരുടെ സഹായം ആവശ്യമായ ഒരു അമ്മയാണ് മനുഷ്യരുടെ അമ്മ. അല്ലാതെ എല്ലാ ജീവികളുടെയും അമ്മയെപ്പോലെ അല്ല. അങ്ങനെ സവിശേഷമായി നമ്മൾ എന്ന ജീവിയെപ്പറ്റി അറിയണം.
