കാവലായ്.... കരുത്തായ്.... കർമ്മനിരതരായ് കേരളാ പോലീസ്

കാവലായ്.... കരുത്തായ്.... കർമ്മനിരതരായ് കേരളാ പോലീസ്

സമരത്തിന്റെയും പ്രതിഷേധത്തിന്റെയും ശബ്ദങ്ങളില്ലാതെ, ശാന്തമായി നിലകൊള്ളുന്ന സെക്രട്ടേറിയേറ്റ് പരിസരം അപൂർവമായി മാത്രമാണ് കാണുവാൻ സാധിക്കുക. അത്തരമൊരു ദിനമായിരുന്നു ഇന്നലെ. എന്നാലും ഏതു നിമിഷവും എന്തും സംഭവിച്ചേക്കാം... അതിനെ നേരിടാനായി രാപ്പകൽ ഭേദമന്യേ ഒരു കൂട്ടം പോലീസുകാർ സദാ ജാഗരൂകരായി ഉണ്ടിവിടെ....