നവരാത്രി ആഘോഷങ്ങളുടെ സമാപ്തി കുറിക്കുന്ന മഹാനവമി പൂജയും ആഘോഷവും പുരോഗമിയ്ക്കുന്നു. വിജയദശമി ആഘോഷവും പൂജയെടുപ്പും നാളെ നടക്കും. കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് ആനയിക്കുന്ന വിദ്യാരംഭ ചടങ്ങുകൾക്കായി ക്ഷേത്രങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കർണ്ണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
