ലോകമെമ്പാടുമുള്ള വിശ്വാസികൾ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കുന്നു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ പരമാവധി ജീവിതത്തിൽ പകർത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നത്. ഇന്ന് വൈകിട്ട് 4.45ന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നബിദിന റാലി നടത്തും. കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷവും നബിദിന റാലി ഉണ്ടായിരുന്നില്ല.
