Raising number of AIIMS institute

Raising number of AIIMS institute

AIIMS Narendra Modi Azif India All India Medical Sciences

2014- ന് ശേഷം ഇന്ത്യയ്ക്ക് ലഭിച്ച AllMS 14 . ഗുണമോ ദോഷമോ?

 

2014 ന് ശേഷം നരേന്ദ്രമോദി സർക്കാർ പ്രഖ്യാപിച്ച AIIMS-കളുടെ എണ്ണം 14. ഇതിന് മുൻപ് രണ്ട് AIIMS -കൾ മാത്രമായിരുന്നു ഇന്ത്യക്ക് ഉണ്ടായിരുന്നത് . പ്രത്യക്ഷത്തിൽ മികച്ച തീരുമാനമെന്ന് തോന്നുമെങ്കിലും ഇത് AIIMS എന്ന സ്ഥാപനത്തിന് കോട്ടം വരുത്താൻ ഉള്ള സാധ്യതയും കാണുന്നു. നിലവിൽ ലോകത്ത് 826 എന്ന സ്ഥാനത്താണ് University റാങ്കിംഗ് അടിസ്ഥാനത്തിൽ AIIMS ഉള്ളത്. മറ്റു രാജ്യങ്ങളിൽ നിന്നുവരെ ചികിത്സാ സൗകര്യത്തിനായി നിരവധി പേരാണ് AIIMS - നെ ആശ്രയിക്കുന്നത്. വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രം കേന്ദ്രീകരിച്ച് ഏറ്റവും മികച്ച അധ്യാപകരെ നിയമിച്ച് ബുദ്ധിമുട്ടേറിയ പരീക്ഷയിൽ ഇന്റർവ്യൂവും വിജയിച്ച് വരുന്ന വിദ്യാർഥികൾ അവിടെ പഠിക്കുന്നു എന്നത് കൊണ്ട് കൂടെയാണ് AIIMS ലോക നിലവാരത്തിൽ നിൽക്കുന്നത്. എണ്ണം ഇനിയും കൂടുന്നത് വഴി നിലവിലുള്ള നിലവാരം മറ്റ് AIIMS- ലും കിട്ടുമോ എന്നത് ആശങ്കാജനകമാണ്. അത്തരത്തിലുള്ള ഒരു നിലവാരത്തിലേക്ക് പുതിയതായി വരുന്ന AIIMS എത്തിയില്ല എങ്കിൽ അത് AIIMS - നെ മാത്രമല്ല , ഇന്ത്യയെയും പ്രതികൂലമായി ബാധിക്കും.

Leave a Reply