ഗർഭഛിദ്രത്തിനുള്ള അവകാശം; നിർണായക വിധിയുമായി സുപ്രീംകോടതി

ഗർഭഛിദ്രത്തിനുള്ള അവകാശം; നിർണായക വിധിയുമായി സുപ്രീംകോടതി

All women are entitled to safe and legal abortion

നിയമപരമായ ഗര്‍ഭഛിദ്രത്തിന് അവിവാഹിതരായ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി. എല്ലാ സ്ത്രീകൾക്കും സുരക്ഷിതവും നിയമപരവുമായ ഗർഭഛിദ്രത്തിന് അവകാശമുണ്ട് എന്ന സുപ്രാധാന വിധി ആണ് ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭര്‍ത്താവിന്റെ ലൈംഗിക പീഢനവും ബലാത്സംഗമായി കണക്കാക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർണായക വിധി. ലിവി ഇന്‍ ബന്ധത്തില്‍ ഗര്‍ഭിണിയാകുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും അതിനാൽ അവിവാഹിതരായ സ്ത്രീകൾക്ക് 24 ആഴ്ച വരെയുള്ള സമയത്തും ഗര്‍ഭഛിദ്രം നടത്താം എന്നും കോടതി വ്യക്തമാക്കി

 

Leave a Reply