കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിന് അന്തിമ ചിത്രമായി
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയംഇന്നലെ അവസാനിച്ചതോടെ മുതിര്‍ന്ന നേതാക്കളായ ശശി തരൂരിനെയും മല്ലികാര്‍ജുന ഖാര്‍ഗെയെയും അധ്യക്ഷൽ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥികളായി.
മധുസൂദൻ മിസ്ത്രി വാർത്ത സമ്മേളനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇരുവർക്കും ഇന്ന് മുതൽ ഔദ്യോഗികമായി പ്രചാരണം നടത്താം. ഈ മാസം 17 ന് രഹസ്യ ബാലറ്റ് വഴിയാകും വോട്ടെടുപ്പ് നടക്കുക. 19 ന് വോട്ടെണ്ണലും നടക്കും. എഐസിസി ആസ്ഥാനത്തും ഭാരത് ജോഡോ ബൂത്തും അടക്കം ആകെ 69 ബൂത്തുകളാണ് സജ്ജീകരിക്കുകയെന്നും മിസ്ത്രി അറിയിച്ചു