പോപ്പുലർ ഫ്രണ്ടിന് വിദേശ ഫണ്ടിംഗ് അടക്കം വരുന്നതിൽ വിശദമായ അന്വേഷണം വേണമെന്ന് എൻ.ഐ.എ വ്യക്തമാക്കി. സംഘടന ജനറൽ സെക്രട്ടറി എന്ന നിലയിൽ എ. അബ്ദുൽ സത്താറിനെ ചോദ്യം ചെയ്യണമെന്ന് എൻ.ഐ.എയുടെ കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടു. ഭീകര റിക്രൂട്ട്മെന്റ്, സ്വത്തുക്കൾ വാങ്ങിക്കൂട്ടൽ എന്നിവയിലും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് എൻ.ഐ.എ കോടതിയിൽ അറിയിച്ചത്. യു.എ.പി.എ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് എ. അബ്ദുൽ സത്താറിനെ അഞ്ച് ദിവസത്തേക്കാണ് എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിട്ടത്. കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയുടേതാണ് നടപടി. വെള്ളിയാഴ്‌ച വരെയാണ് കസ്റ്റഡി അനുവദിച്ചത്. അബ്ദുൽ സത്താറിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയായിരുന്നു. കേരളത്തിൽ എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് അബ്ദുൽ സത്താർ. റെയ്ഡിനെ തുടർന്ന് ഒളിവിൽപോയ ഇയാളെ കഴിഞ്ഞ 28ന് കരുനാഗപ്പള്ളിയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്
