നേതാക്കള്‍ തന്നെ പിന്തുണയ്ക്കാത്തതിന്റെ കാരണം അവര്‍ തന്നെ വ്യക്തമാക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു

നേതാക്കള്‍ തന്നെ പിന്തുണയ്ക്കാത്തതിന്റെ കാരണം അവര്‍ തന്നെ വ്യക്തമാക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു

Sasi tharoor criticised against congress leadership in Kerala

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള എ കെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തന്നെ പിന്തുണയ്ക്കാത്തതിന്റെ കാരണം അവര്‍ തന്നെ വ്യക്തമാക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാര്‍ലമെന്റില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് തനിക്ക് അര്‍ഹതപ്പെട്ട അവസരം നല്‍കുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. കേരളത്തിലെ യുവാക്കളുടെ പിന്തുണ തന്നെ സന്തോഷിപ്പിക്കുന്നുവെന്നും തരൂര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ തന്റെ വിയോജിപ്പുകളെ സംബന്ധിച്ച് ചില സൂചനകളും ശശി തരൂര്‍ പ്രകടിപ്പിച്ചു. എല്ലാ നേതാക്കളുടേയും പിന്തുണ താന്‍ ആഗ്രഹിച്ചെങ്കിലും അത് ലഭിക്കാത്തതില്‍ നിരാശയില്ലെന്ന് തരൂര്‍ വ്യക്തമാക്കി. കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ത്ത് പാര്‍ട്ടി നേതൃത്വത്തിന് വിധേയനാകാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു 

Leave a Reply