മൂർഖൻ പാമ്പിനെ പിടികൂടിയ ശേഷം അതിനെ ചുംബിച്ച യുവാവിൻ്റെ ചുണ്ടിൽ പാമ്പ് തിരിച്ചുകൊത്തി. കർണാടകയിലെ ഭദ്രാവതി ബൊമ്മനകട്ടയിലാണ് സംഭവം. യുവാവ് മൂർഖൻ പാമ്പിനെ പിടികൂടിയ ശേഷം ചുംബിച്ചപ്പോഴാണ് മൂർഖൻ തിരിച്ചു കടിച്ചത്. കടിയേറ്റ യുവാവിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.
അലക്സ് എന്ന ഈ യുവാവിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആണ്. കടിയേറ്റ ഉടനെ മൂർഖനെ യുവാവ് വലിച്ചെറിയുന്നതും ചുറ്റും നിന്നവർ അതിനെ പിടിക്കാൻ പരിശ്രമിച്ചെങ്കിലും പാമ്പ് ഇഴഞ്ഞു പോകുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്