ബിഹാറുകാരൻ മുഹമ്മദ് നബീസ് ബാല സംഘം ജില്ലാ സമ്മേളന പ്രതിനിധിയായി. ബിഹാറിൽ നിന്നും കേരളത്തിൽ എത്തിയ അതിഥി തൊഴിലാളികളായ മുഹമ്മദ് അസിം- ഷെബീക്ക ബീഗം ദമ്പതികളുടെ മകനാണ് മുഹമ്മദ് നബീസ്. പ്ലസ് വൺ വിദ്യാർത്ഥിയായ നബീസ് വേങ്ങൂർ മാർകൗമ ഹയർ സെക്കൻഡറി സ്കൂളിൽ ആണ് പഠിക്കുന്നത്. ആദ്യമായി ബാലസംഘം പൊതുചർച്ചയിൽ പങ്കെടുത്ത് ഒരു പാട്ടുകൂടി പാടി നബീസ് കരഘോഷങ്ങളേറ്റുവാങ്ങി. ബാലസംഘം പെരുമ്പാവൂർ ഏരിയ കമ്മിറ്റി അംഗമാണ് ഈ ബിഹാർ സ്വദേശി.