സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ ഒരിടം

സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ ഒരിടം

സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാൻ ഒരിടം

വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച ' എൻ്റെ കൂട് ' പദ്ധതിയുടെ നിർമാണം പൂർത്തിയായി.പല ആവശ്യങ്ങൾക്കായി വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്ന സ്ത്രീകൾക്ക് ജില്ലാ ആസ്ഥാനത്ത് സുരക്ഷിതമായി താമസിക്കാൻ ഒരിടം എന്ന ആശയത്തിലാണ് ' എൻ്റെ കൂട് ' പദ്ധതി ആരംഭിച്ചത്. കാക്കനാട് ഐഎംജി ജംങ്ഷനു സമീപം നിർഭയ കെട്ടിടത്തിൻ്റെ ഒന്നാം നിലയിലാണ് ഇത് ആരംഭിച്ചിരിക്കുന്നത്. പരീക്ഷ,അഭിമുഖം,ചികിത്സ എന്നീ ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകൾക്ക് അന്നുതന്നെ മടങ്ങാൻ കഴിയാതെയായാൽ ഇവിടെ താമസിക്കാം. വൈകിട്ട് അഞ്ചുമുതൽ രാവിലെ ഏഴുവരെയാണ് പ്രവർത്തന സമയം.സ്ത്രീകൾക്കും 12 വയസ്സിന് താഴെ ഉള്ള ആൺകുട്ടികൾക്കും ഇവിടെ താമസിക്കാം. കൂടാതെ താമസത്തിനു പുറമെ രാത്രി ഭക്ഷണം സൗജന്യവും ഒരു ദിവസം 20 പേർക്ക് വരെ താമസിക്കാനുള്ള സൗകര്യം ഉണ്ട്. മാസത്തിൽ മൂന്നുദിവസം വരെ താമസിക്കാം. അധികം നിൽക്കുന്ന ഓരോ ദിവസത്തിനും 150 രൂപയാണ്. ഒരു ശുചീകരണ തൊഴിലാളിയെയും രണ്ട് കെയർ ടേക്കർമാരുമാണ് ഉണ്ടാവുക.

Tagged

Leave a Reply