അവയാരികയെ അപമാനിച്ച കേസിൽ ഇന്ന് ഉച്ചയ്ക്കാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നത്. ഇതിനു പിന്നാലെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. സ്റ്റേഷന്‍ ജാമ്യത്തിലാണ് നടനെ മരട് പൊലീസ് വിട്ടയച്ചത്. അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അഭിമുഖം നല്‍കുന്നതിനിടെയാണ് ശ്രീനാഥ് ഭാസി വനിതാ അവതാരകരോട് മോശമായി പെരുമാറിയത്. ചോദ്യം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് ശ്രീനാഥ് ഭാസി അസഭ്യം പറയുകയായിരുന്നുവെന്ന് പരാതിക്കാര്‍ പറയുന്നു. മൂന്ന് ക്യാമറകളും ഓഫാക്കിച്ച ശേഷം ശ്രീനാഥ് ഭാസി വളരെ മോശമായ ഭാഷയില്‍ അസഭ്യം പറയുകയായിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ആവശ്യപ്പെട്ടതുപ്രകാരം അഭിമുഖത്തിനായി അണിയറപ്രവര്‍ത്തകര്‍ അങ്ങോട്ടുപോകുകയായിരുന്നുവെന്ന് പരാതിക്കാര്‍ പറഞ്ഞു. മോശമായി പെരുമാറിയതോടെ അഭിമുഖം അവസാനിപ്പിച്ച് മടങ്ങിപ്പോകാന്‍ ഒരുങ്ങിയ തങ്ങളെ തിരികെവിളിച്ച് മാപ്പ് പറഞ്ഞശേഷം വീണ്ടും അപമര്യാദയായി പെരുമാറിയതായി പരാതിക്കാര്‍ പറയുന്നു.
