കാസര്‍കോട് കുമ്പള അനന്തപുര അനന്ത പത്മനാഭ സ്വാമി ക്ഷേത്രക്കുളത്തിലെ അത്ഭുത മുതല 'ബബിയ' ഓര്‍മയായി. ഇന്നലെ രാത്രിയോടെയാണ് മരണം. 75 വയസിലേറെ പ്രായമുണ്ട്. കേരളത്തിലെ ഏക തടാക ക്ഷേത്രമായ ഇവിടത്തെ കുളത്തില്‍ സസ്യാഹാരം മാത്രം ഭക്ഷിച്ചിരുന്ന മുതല വലിയ അത്ഭുതമായിരുന്നു. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് കാസര്‍കോട്ടെ അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം. തടാകത്തിന് നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
