ലോകോത്തര കോൺഫറൻസ് നാളെ

ലോകോത്തര കോൺഫറൻസ് നാളെ

Cocon XV kerala police cyberdome beagle security security and hacking conference

ലോകോത്തര കോൺഫറൻസ് നാളെ
സൈബർ രം​ഗത്തെ ആക്രമണങ്ങളെ ചെറുക്കുന്നതിനും, ഒതുക്കുന്നതിനുമുള്ള ആശയങ്ങൾ പങ്ക് വെച്ച് കൊക്കൂൺ പതിഞ്ചാം എഡിഷനിലെ വർക്ക്ഷോപ്പുകൾ സമാപിച്ചു. കൊച്ചിയിലെ ഹോട്ടൽ ​ഗ്രാൻഡ് ഹയാത്തിൽ വെച്ച്  രണ്ട് ദിവസങ്ങളിലായി നടന്ന വർക്ക്ഷോപ്പുകളിലായി 200 ലേറെ പേരാണ് സൈബർ സുരക്ഷയെക്കുറിച്ചുള്ള ഏറ്റവും പുതിയ അറിവുകൾ മനസിലാക്കിയത്. ബാങ്കിം​​ഗ്, ആശുപത്രി, തുടങ്ങി പല മേഖലയിലും നടക്കുന്ന അത്യാധുനിക സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് വേണ്ടി ലോക പ്രശസ്തരായ സൈബർ സ്പെഷ്യലിസ്റ്റുകളുടെ അനുഭവ പരിചയം കേരളത്തിലെ വിവിധ കോപ്പറേറ്റുകളിലെ സൈബർ വിദ​ഗ്ധർക്ക് കൈമാറിയതോടെ സൈബർ സുരക്ഷാ  രം​ഗത്തെ കേരളം കുറച്ച് കൂടെ ശക്തമാകുന്നതാണ് ഈ കോൺഫറൻസിലൂടെ കാണാൻ കഴിയുന്നത്. കൊക്കൂൺ പതിനഞ്ചാം എഡിഷന്റെ ഔദ്യോ​ഗിക ഉദ്ഘാടനം  23 ന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി  പിണറായി വിജയൻ നിർവ്വഹിക്കും.  വ്യാവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ. എംഎൽഎ മുഖ്യാതിഥിയായിരിക്കും,  ചീഫ് ഓഫ് നേവൽ സ്റ്റാഫ്  അഡ്മിറൽ രാധാകൃഷ്ണൻ ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തും.  കേരള പോലീസ് ചീഫും ഡിജിപിയുമായ അനിൽ കാന്ത് ഐപിഎസ് സ്വാ​ഗതം ആശംസിക്കും. എഡിജിപി ഹെഡ് കോട്ടേഴ്സ് കെ പത്മകുമാർ ഐപിഎസ്, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ്, എഡിജിപി ലോ ആന്റ് ഓർഡർ വിജയ്സാഖറേ ഐപിഎസ്, ബച്പൻ ബചാവോ ആന്തോളൻ സിഇഒ രജ്നി സെഖ്രി സിബൽ റിട്ട ഐഎഎസ്, സൗത്ത് സോൺ ഐജി പി. പ്രകാശ് ഐപിഎസ്, ഐ.സി.എം.ഇ.സി വൈസ് പ്രസിഡന്റുമാരായ ​ഗുലിനെറോ  ​ഗലാർസിയ, മരിയ പിലർ  , ജർമ്മനയിലെ സൈബർ സെക്യുരിറ്റി അനലിസ്റ്റ് ഡേവിഡ് ബാപ്സ്റ്റി, ഫ്രാൻസിലെ സെക്യൂരിറ്റി റിസർച്ചർ മെറ്റിൽഡെ വെനാൾട്ട് എന്നവർ പങ്കെടുക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി. നാ​ഗരാജു  ഐപിഎസ് നന്ദി പറയും. ചടങ്ങിൽ വെച്ച് കേരള പോലീസ് പുറത്തിറക്കുന്ന ആന്റീ ഡ്രോൺ മൊബൈൽ വെഹിക്കിൾ മുഖ്യമന്ത്രി പുറത്തിറക്കും. 
അതോടൊപ്പം കനേഡിയയിലെ പ്രമുഖ സൈബർ ഫോറൻസിക് സോഫ്റ്റ്‌വെയർ നിർമ്മാതാക്കളായ മാ​ഗ്നെറ്റ്  ഫോറെൻസിക്സ് കേരളാ പോലീസ് സൈബർഡോമിന്റെ ഓപ്പറേഷൻ P -Hunt അടക്കമുള്ള കുറ്റാന്വേഷണ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി മാഗ്നെറ് കമ്പനി അവരുടെ സി.എസ്.ആർ  പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി കേരളാ  പോലീസിന് സൗജന്യമായി നൽകും. ലോകത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജൻസികളും ഉപയോഗിക്കുന്ന  Magnet AXIOM , Magnet  OUTRIDER എന്നീ ഫോറൻസിക് software ടൂളുകളാണ്. ഒരു വർഷ കാലാവധിയിലേക്കു ഉപയോഗിക്കാവുന്ന ഈ സോഫ്റ്റ്‌വെയർ ലൈസൻസുകൾ, Magnet കമ്പനിയുടെ Vice- President  ഡാനി ബോൾഡക്,  കൊക്കൂൺ  വേദിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഐ.പി.എസിന്  കൈമാറും. കേരളാ പൊലീസിന്റെ Counter Child Sexual Exploitation Centre (CCSE) ന്റെ പ്രവർത്തനങ്ങൾക്ക് ഈ ഫോറൻസിക് സോഫ്റ്റ്‌വെയർ ലൈസൻസുകൾ കൂടുതൽ കരുത്ത് പകരും.

Leave a Reply