എൽദോസ് കുന്നപ്പിള്ളിക്കെതിരായ ലൈംഗീക പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ സ്ഥലം മാറ്റിയ, കോവളം എസ് എച്ച് ഒക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു. എസ് എച്ച് ഒ പ്രൈജുവിനെതിരായ ആരോപണം തിരുവനന്തപുരം ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ അന്വേഷിക്കും. പരാതി പിൻവലിക്കാൻ എംഎൽഎ 30 ലക്ഷം രൂപ വാദ്ഗാനം ചെയ്തെന്നും, ഒത്തുതീര്‍പ്പിന് പൊലീസ് ഇടപെടൽ ഉണ്ടായപ്പോഴാണ് ഒളിവിൽ പോയതെന്നുമായിരുന്നു യുവതി വെളിപ്പെടുത്തിയത്