പാലക്കാട് കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു

പാലക്കാട് കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു

elephant died on kanjikode by hitting kanyakumari assam express

പാലക്കാട് കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. കന്യാകുമാരി-അസം വിവേക് എക്‌സ്പ്രസ് ഇടിച്ചാണ് കാട്ടാന ചരിഞ്ഞത്. ട്രെയിന്‍ കാട്ടാനക്കൂട്ടത്തെ ഇടിക്കുകയായിരുന്നു. ഇതില്‍ ഒരു ആനയാണ് ചരിഞ്ഞത്. 20 വയസ്സുള്ള പിടിയാനയാണിത്. ഇവിടെ മുമ്പും നിരവധി തവണ കാട്ടാന അപകടത്തില്‍ പെട്ടിട്ടുണ്ട്. കാട്ടാനക്കൂട്ടം സംഭവസ്ഥലത്തുനിന്ന് മാറാത്തതിനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ടത്തില്‍ അവിടേക്ക് എത്താനായില്ല. ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ എത്തി നടപടികള്‍ സ്വീകരിക്കുകയാണ്.

 

Leave a Reply