കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

kodiyeri balakrishnan passed away

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. രാത്രി 8:30 ഓടെയായിരുന്നു അന്ത്യം. 70 വയസായിരുന്നു. മൃതദേഹം ചെന്നൈയില്‍ നിന്ന് ഉടനെ നാട്ടിലെത്തിക്കും. സംസ്കാരം തിങ്കാളാഴ്ച്ച മൂന്ന് മണിയോടെ ആയിരിക്കും. 2022 മാര്‍ച്ച് നാലിന് സിപിഐഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരിയെ മൂന്നാമതും തെരഞ്ഞെടുത്തിരുന്നു. എന്നാൽ രോഗബാധയെ തുടര്‍ന്ന് ആഗസ്റ്റ് 28ന് കോടിയേരി ആ സ്ഥാനത്തുനിന്നും ചുമതല ഒഴിയുകയായിരുന്നു.

ഏതു പ്രതിസന്ധിയെയും നിറഞ്ഞ ചിരിയോടെ നേരിടുകയും ആഭ്യന്തര മന്ത്രി ആയിരിക്കെ നേതൃശേഷിയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും, സംഘടനാപ്രവര്‍ത്തനവും അനുഭവസമ്പത്തും നിലനിർത്തി കൂട്ടായ പ്രവർത്തനത്തിലൂടെയാണ് അദ്ദേഹം മുന്നോട്ട് പോയിരുന്നത്. 2015ല്‍ ആലപ്പുഴ സമ്മേളനത്തിലാണ് കോടിയേരി ആദ്യം നേതൃപദവി ഏറ്റെടുത്തത്. പിന്നീട് 2018ലും അതിനു ശേഷം 2020 ല്‍ ഒരു വര്‍ഷത്തോളം സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു. പിന്നീട് തിരിച്ചെത്തി എങ്കിലും രോഗനില വഷളായതോടെ ആഗസ്റ്റില്‍ ചുമതല ഒഴിഞ്ഞു. അദ്ദേഹം വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. തലശ്ശേരിയിൽ 1953 നവംബര്‍ 16ന് ജനനം. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. ബിരുദം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലായിരുന്നു. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

തലശേരി എംഎല്‍എയും സിപിഐ എം നേതാവുമായിരുന്ന എം വി രാജഗോപാലിന്റെ മകള്‍ എസ് ആര്‍ വിനോദിനിയാണ് ഭാര്യ. മക്കള്‍: ബിനോയ്, അഡ്വ. ബിനീഷ്. മരുമക്കള്‍: ഡോ. അഖില, റിനിറ്റ

 

 

Leave a Reply