500 രൂപയുടെ പിപിഇ കിറ്റ് 1500ന് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ കെ.കെ.ശൈലജ

500 രൂപയുടെ പിപിഇ കിറ്റ് 1500ന് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ കെ.കെ.ശൈലജ

ppe kits were purchased knowledge cm kk shailaja

കോവിഡ് കാലത്ത് പിപിഇ കിറ്റ് ഉൾപ്പെടെ വാങ്ങിയ ഇടപാടുകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയായിരുന്നുവെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കുവൈത്തിൽ കല സംഘടിപ്പിച്ച മാനവീയം പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെ.കെ.ശൈലജ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 50,000 കിറ്റിന് ഓർഡർ നൽകി.15,000 എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി പിപിഇ കിറ്റുകൾ വാങ്ങിയത് കുറഞ്ഞ വിലയ്ക്കാണെന്നും അവർ പറഞ്ഞു. പുഷ്പങ്ങൾക്കൊപ്പം മുള്ളുകളും ഉണ്ടാവുമെന്നും ഒന്നും പ്രശ്‌നമല്ലെന്നും ശൈലജ പറഞ്ഞു. കേസിൽ കെ കെ ഷൈലജ അടക്കം ഒൻപത് പേർക്ക് ലോകായുക്ത കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. പ്രാഥമികാന്വേഷണത്തിൽ, കേസിൽ കഴമ്പുണ്ടെന്ന നിഗമനത്തിലെത്തിയാണ് നടപടി. ഡിസംബർ എട്ടിന് ഹാജരായി വിശദീകരണം നൽകണമെന്നാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്

Leave a Reply