ആയിരക്കണക്കിന് കുഞ്ഞുങ്ങൾ ഇന്ന് അറിവിന്‍റെ ആദ്യക്ഷരം കുറിക്കും. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ഒരുക്കിയിട്ടുണ്ട്. കോവിഡിന് ശേഷം ആദ്യമായി വിപുലമായ ചടങ്ങുകളോടെ വിദ്യാരംഭം നടക്കുന്നുവെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. കൊല്ലൂര്‍ മൂകാംബികാ ദേവീക്ഷേത്രത്തില്‍ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകള്‍ക്കായി എത്തിയിട്ടുള്ളത്. ദക്ഷിണ മൂകാംബി എന്ന് അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലേക്ക് പുലര്‍ച്ചെ മുതല്‍ കുരുന്നുകളുമായി രക്ഷിതാക്കളെത്തി. മധ്യകേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കുട്ടികളെ എഴുത്തിനിരുത്താന്‍ എത്തുന്ന ക്ഷേത്രം കൂടിയാണ് പനച്ചിക്കാട്. പുലര്‍ച്ചെതന്നെ ഇവിടെ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും പുലര്‍ച്ചെ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചിരുന്നു. പനച്ചിക്കാട് ക്ഷേത്രം, പൂജപ്പുര, തുഞ്ചന്‍പറമ്പ്, കൊല്ലൂര്‍ മൂകാംബിക, ചോറ്റാനിക്കര എന്നിവിടങ്ങളിലൊക്കെ വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുന്നു