പാലക്കാട് വടക്കഞ്ചേരിയിൽ അപകടത്തിൽ മരിച്ച അഞ്ചു വിദ്യാർഥികളുടെയും അധ്യാപകന്റെയും മൃതദേഹം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ പൊതുദർശനത്തിനുവച്ച ശേഷം വീടുകളിലേക്ക് കൊണ്ടുപോയി. മന്ത്രിമാരായ ആന്റണി രാജു, പി.എ.മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ കെ.ബാബു, അനൂപ് ജേക്കബ്, പി.വി. ശ്രീനിജിൻ, മുൻ എംഎൽഎമാരായ എം.സ്വരാജ്,എം.ജെ. ജേക്കബ്, വി.പി.സജീന്ദ്രൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്,സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്.സതീഷ് തുടങ്ങിയവരുൾപ്പെടെ സ്കൂളിലെത്തി ആദരാഞ്ജലി അർപ്പിച്ചു. അതിനിടെ അപകടത്തിനിടയാക്കിയ ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോൻ കൊല്ലത്ത് നിന്നും ചവറ പോലീസിന്റെ പിടിയിലായി. ഇയാൾ അപകട ശേഷം ഒളിവിലായിരുന്നു. പോലീസ് ഇയാൾക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കുംഅമിത വേഗത്തിനും കേസെടുത്തു.
