ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിലേക്കുള്ള ചിത്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. മലയാളത്തിൽനിന്നുള്ള മൂന്ന് ചിത്രങ്ങളും ഇതിലുണ്ട്. ഫീച്ചർ വിഭാഗത്തിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ്, തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക, നോൺ ഫീച്ചർ വിഭാഗത്തിൽ എം. അഖിൽദേവ് സംവിധാനം ചെയ്ത വീട്ടിലേക്ക് എന്നിവയാണ് പ്രദർശിപ്പിക്കുക. ഗോവയിൽ നവംബർ 20 മുതൽ 28 വരെയാണ് മേള നടക്കുക
