ആലക്കോട്: കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന പ്രായപൂർത്തിയാകാത്ത ഇതര സംസ്ഥാന പെൺകുട്ടിയെ പലതവണകളായി പീഡിപ്പിച്ച വ്യാപാരിയെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ആലക്കോട് മീമ്പറ്റിയിലെ ചേന നിരപ്പേൽ ജോയിയെ (77)യാണ് പോക്സോ നിയമപ്രകാരം ആലക്കോട്പോലീസ് ഇൻസ്പെക്ടർ എം.പി.വിനീഷ് കുമാർ അറസ്റ്റ് ചെയ്തത്.സാധനം വാങ്ങാനെത്തുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ 10 വയസുകാരിയായ മകളെയാണ് ഇയാൾ പലപ്പോഴായി പീഡിപ്പിച്ചത്. സംഭവം നാട്ടുകാരായ ചിലർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതോടെയാണ് പുറം ലോകമറിഞ്ഞത്. ചൈൽഡ് ലൈൻ അധികൃതർ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പരാതിയിൽ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
