നീലക്കുറിഞ്ഞി വസന്തം കാണാൻ എത്തുന്ന സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പ്രവേശനം രാവിലെ ആറു മുതൽ വൈകുന്നേരം നാലു വരെ മാത്രം. 22, 23, 24 തീയതികളിൽ, മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്ന ബസുകളും ട്രാവലറുകളും പൂപ്പാറ ജംഗ്ഷനിൽ നിർത്തി, കെഎസ്ആർടിസി ഫീഡർ ബസുകളിൽ സന്ദർശന സ്ഥലത്തേക്കും തിരികെ പൂപ്പാറ ജംഗ്ഷനിലേക്കും പോകണം.
