നല്ലനാൾ-ചെറുകവിത

നല്ലനാൾ-ചെറുകവിത

നല്ലനാൾ മലയാളം കവിത Nalla Naal malayalam poems

നല്ലനാൾ

ഒരു നല്ലനാൾ   ഉണ്ടാവുമത്രേ,
സമയം ഇനിയും അവസാനിച്ചിട്ടില്ലത്രേ.
ജന്മദിനങ്ങൾ കൊല്ലാകൊല്ലം കടന്നുപോകവേ,
എന്നാണ് ഇനി ആ നാൾ വരിക?
ജ്വലിച്ചു നിന്നൊരാ തീ  നാളം,
മാറിവന്ന ദിനരാത്രികളിൽ കെട്ടടുങ്ങി...
എങ്കിലും, 
കാത്തിരുന്നു ഞാൻ ആ വരവിനായി ,
പക്ഷെ വീണ്ടും  ദുരിതങ്ങൾ മാത്രമായി.
നന്മയുടെ കണികകൾ ഇല്ലാതെയായി,
ഇനി എന്ത് ചെയ്യണം എന്നത് ചോദ്യമായി.
ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കെ,
ഒപ്പം തോൽവിയും തോഴനായി.
പ്രായം മുന്നോട്ട് വേഗത്തിലായി,
ജീവിതം പിന്നോട്ട്
മന്ദതയിലും.
കാലം കടന്ന് പൊയ്ക്കൊണ്ടിരുന്നു ,
ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുമായി ഞാനും....
പ്രതീക്ഷ അവസാനിക്കുന്നില്ല ,
ആ  നാൾ വരാതിരിക്കില്ലല്ലോ...!

            

 

 

 

 

 

ജയ് ജെ നിൽ

Leave a Reply