എസ്ബിഐ നിക്ഷേപകരുടെ പലിശനിരക്ക് വര്‍ധിപ്പിച്ചു

എസ്ബിഐ നിക്ഷേപകരുടെ പലിശനിരക്ക് വര്‍ധിപ്പിച്ചു

sbi interest rate hike sbi account holders

എസ്ബിഐ നിക്ഷേപകരുടെ പലിശനിരക്ക് വര്‍ധിപ്പിച്ചു. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിനും സ്ഥിരനിക്ഷേപകര്‍ക്കുമാണിത് ബാധകമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്ക് വീണ്ടും റീപ്പോ നിരക്ക് ഉയര്‍ത്തിയതാണ് പലിശനിരക്ക് വര്‍ധിക്കാന്‍ കാരണം. പലിശ നിരക്ക് വര്‍ധിച്ചതോടെ സ്ഥിര നിക്ഷേപകര്‍ക്ക് 20 ബേസിക് പോയിന്‍റിന്‍റെ വരെ വര്‍ധനവാണ് വന്നിരിക്കുന്നത്. സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് 25 ബേസിക് പോയിന്‍റാണ് ഉയര്‍ന്നിരിക്കുന്നത്. പുതിയ തീരുമാനത്തോടെ പൊതുജനങ്ങള്‍ക്ക് പരമാവധി 5.85 ശതമാനം പലിശവരെ ലഭിക്കും. മുതിര്‍ന്ന അംഗങ്ങള്‍ക്ക് 6.65 ശതമാനവും. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് 3.00% മുതല്‍ 5.85% വരെയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.50% മുതല്‍ 6.65% വരെയും പലിശ നല്‍കുന്നു. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് പുതിയ നിരക്കുകള്‍ ബാധകമായിരിക്കുന്നത്

Leave a Reply