അഭ്യൂഹങ്ങൾ തള്ളി ശശി തരൂർ

അഭ്യൂഹങ്ങൾ തള്ളി ശശി തരൂർ

Shashi tharoor congress election Google bombing Congress support tharoor life Shashi tharoor about election Think tomorrow think tharoor

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി സമർപ്പിച്ച പത്രിക പിൻവലിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശശി തരൂർ തള്ളി. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ കൂടിയാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ശശിതരൂർ പിൻവാങ്ങുമെന്ന് ഡൽഹിയിൽ നിന്നുള്ള വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് പാർട്ടിക്ക് അകത്തുള്ള സൗഹൃദ മത്സരമാണെന്നും  അവസാനം വരെ ഉണ്ടാകുമെന്നും  തരൂർ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. 17-ാം തീയതി തനിക്ക് വേണ്ടി വോട്ട് ചെയ്യാൻ വരണമെന്നും അദ്ദേഹം പറഞ്ഞു. ThinkTomorrowThinkTharoor എന്ന ഹാഷ്ടാഗോടു കൂടിയാണ് തരൂർ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

 

 

Leave a Reply