കൊക്കൂൺ രജിസ്ട്രേഷൻ ആരംഭിച്ചു

കൊക്കൂൺ രജിസ്ട്രേഷൻ ആരംഭിച്ചു

Registration for the 15th edition of Cocoon largest cyber security conference by Kerala Police

സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ് ആയ കൊക്കൂണിന്റെ 15 മത് എഡിഷന് വേണ്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കൊച്ചിയിലെ ഹോട്ടൽ ​ഗ്രാന്റ് ഹയാത്തിൽ വെച്ച് സെപ്തംബർ 23,24 തീയതികളിൽ നടക്കുന്ന കോൺഫറൻസിലും, 21, 22 തീയതികളിലും നടക്കുന്ന പ്രീ കോൺഫറൺസിലേക്കുമുള്ള രജിസ്ട്രേഷനാണ് ആരംഭിച്ചത്. സൈബർ രം​ഗത്ത് വർദ്ധിച്ച് വരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനും, ബാങ്കിം​ഗ്, സ്വകാര്യ മേഖലകളിലെ സൈബർ തട്ടിപ്പുകളിൽ പ്രതിരോധം തീർക്കുന്നതിനുമായുള്ള പരിശീലനങ്ങളും ഈ ദിവസങ്ങളിലെ കോൺഫറൺസിനോട് അനുബന്ധിച്ച് നൽകുകയും ചെയ്യും. വിദ്യാർത്ഥികൾ, സ്വകാര്യ വ്യക്തികൾ, കോർപ്പറേറ്റുകൾ  തുടങ്ങിയ വിഭാ​ഗക്കാർക്ക് വേണ്ടിയുള്ള രജിസ്ട്രേഷനുകൾ തുടരുകയാണ്.

രജിസ്ട്രേഷനു വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക 

https://india.c0c0n.org/2022/registration 

Leave a Reply