5ജി ഉടൻ തുടങ്ങുമെന്ന്  കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി

5ജി ഉടൻ തുടങ്ങുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി

5g services comes by October latest technology 5g

ഇന്ത്യയിൽ ഒക്ടോബര്‍ 12 മുതല്‍ 5ജി ആരംഭിക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. അടുത്ത മൂന്ന് വര്‍ഷത്തിനകം രാജ്യത്തെ എല്ലാ ഭാഗത്തും 5ജി സേവനം എത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കും.

4ജിയേക്കാള്‍ പത്ത് മടങ്ങ് വേഗം വാഗ്ദാനം ചെയ്തുകൊണ്ടാണ് രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കാനൊരുങ്ങുന്നത്. ഓഗസ്റ്റ് ഒന്നിന് അവസാനിച്ച 5ജി സ്പെക്ട്രം ലേലത്തിൽ 1,50,173 കോടി രൂപയ്ക്കുള്ള സ്‌പെക്ട്രമാണ് വിറ്റഴിച്ചത്. ഏഴ് ദിവസം നീണ്ടു നിന്ന ഇന്ത്യ കണ്ടതില്‍ ഏറ്റവും വലിയ സ്‌പെക്ട്രം ലേലമാണ് നടന്നത്. റിലയൻസ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, അദാനി എന്റര്‍പ്രൈസ് തുടങ്ങിയ കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്. ഓഗസ്റ്റ് 29 ന് നടക്കുന്ന റിലയൻസ് ഇൻസ്ട്രീസ് വാർഷിക പൊതുയോഗത്തിൽ 5ജി സേവനം സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികം വൈകാതെ തന്നെ 5ജി സേവനം ആരംഭിക്കുമെന്ന് ഭാരതി എയർടെലും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Leave a Reply