ലോക പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കുനേരെ ന്യൂയോർക്കിൽ വധശ്രമം

ലോക പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കുനേരെ ന്യൂയോർക്കിൽ വധശ്രമം

Ahmed Salman Rushdie The Satanic Verses

ലോക പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കുനേരെ ന്യൂയോർക്കിൽ ഉണ്ടായ വധശ്രമം 'സാത്താനിക്ക് വേഴ്‌സ് ' എന്ന കൃതി പ്രസിദ്ധീകരിച്ചത് മുതലുള്ള പകയുടെ നേർക്കാഴ്ച. കൃതി പുറത്തുവന്നത് മുതൽ ഇസ്ലാമിക് ഭീകര വിദ്വേഷം റുഷ്ദിക്കുനേരെ ഉണ്ടായിരുന്നു. ഇത്തരത്തിൽ എഴുത്തുകാർ പ്രകടിപ്പിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ പിന്തുണയോടെ അടിച്ചമർത്തുന്നതാണ് ഈ ആക്രമണത്തിലൂടെ കാണാൻ കഴിയുന്നത്. കലാകാരന്മാർക്കും, എ ഴുത്തുകാർക്കുമെതിരെ ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള അസഹിഷ്ണുതകൾ നടക്കുന്നുണ്ട്. തങ്ങളുടെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞതിൻ്റെയും എഴുതി പ്രകടിപ്പിച്ചതിൻ്റെയും പേരിൽ അനവധി മനുഷ്യർ ഇന്ത്യൻ ജയിലുകളിൽ തന്നെ അകപ്പെട്ടുപോയിട്ടുണ്ട്. ഇത്തരത്തിൽ മൂലധന ശക്തികളുടെ കൂടി അകമ്പടിയോടെ ചെയ്യുന്ന ആക്രമണങ്ങളിൽ ജീവൻ തന്നെ സമർപ്പിക്കേണ്ടി വന്നവരാണ് അരവിന്ദ് പൻസാരെ,നരേന്ദ്ര ധബോൽക്കർ, കൽബുർഗ്ഗി,ഗൗരി ലങ്കേഷ് തുടങ്ങിയവർ. കേരളത്തിലെ തന്നെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പ്രൊ.ടി. ജെ.ജോസഫും. 
അഭിപ്രായങ്ങളോടും സാഹിത്യ കൃതികളോടും എല്ലാവർക്കും യോജിക്കാൻ കഴിയണം എന്നില്ല. ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ യോജിക്കാൻ കഴിയാത്ത അഭിപ്രായങ്ങളെ ആശയ പരമായി തന്നെ എതിർക്കാനുള്ള സ്വാതന്ത്ര്യം നിലനിൽക്കെ ഇത്തരത്തിൽ ആക്രമണങ്ങൾ നടത്തുന്നത് ഭരണഘടനയ്ക്കും മനുഷ്യത്വത്തിനും തന്നെ എതിരാണ്.

Leave a Reply