ആപ്പിളിൻ്റെ സുരക്ഷാ പിഴവ് കണ്ടെത്തിയത് മലയാളി യുവാവ്
ആപ്പിളിൻ്റെ സുരക്ഷാ പിഴവ് കണ്ടെത്തിയത് പയ്യന്നൂർ കാരനായ പി.വി.ജിഷ്ണു.ഈ ഇരുപത്തിരണ്ടുകാരനെ വെബ് സെർവർ ക്രെഡിറ്റ് ഹാൾ ഓഫ് ഫെയിം നൽകിയാണ് ആപ്പിൾ ആദരിച്ചത്.ലോകത്ത് ഏറ്റവും സുരക്ഷിത ടെക് കമ്പനി എന്ന് വിശേഷിപ്പിക്കുന്ന ആപ്പിളിൻ്റെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ നിയന്ത്രിക്കാനും സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കാനുമടക്കം ഹാക്കർമാർക്ക് കഴിന്നേക്കുമായിരുന്ന പിഴവാണ് ജിഷ്ണു കണ്ടെത്തി അറിയിച്ചത്. ആപ്പിൾ ജിഷ്ണുവിനെ ആദരിക്കുകയും ആപ്പിളിന്റെ സെർവർ ക്രെഡിറ്റ് ഹാൾ ഓഫ് ഫെയ്മിൽ ജിഷ്ണുവിൻ്റെ പേര് ഉൾപെടുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു.ആപ്പിളിന്റെ തന്നെ ബഗ്ഗ് ബൗണ്ടി പ്രോഗ്രാമിൻ്റെ ഭാഗമായി ലോകത്തിൻ്റെ എല്ലാ ഭാഗത്തുനിന്നും ഹാക്കർമാർ പങ്കെടുത്ത പരിപാടിയിലാണ് ജിഷ്ണു ഈ സുരക്ഷാ പിഴവ് കണ്ടെത്തിയത്.