സുരക്ഷാ മുന്നറിയിപ്പ് നൽകി ആപ്പിൾ ലോക ബ്രാൻഡ് ആയ ആപ്പിൾ പ്രോഡക്റ്റുകളുടെ ഓപ്പറേറ്റിംങ് സിസ്റ്റത്തിൽ സുരക്ഷാ പിഴവ് കണ്ടെത്തി. ഐ ഫോണുകൾ, ഐ പാഡുകൾ, മാക്കിൻടോഷ് പേഴ്സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഓപ്പറേറ്റിംങ് സിസ്റ്റത്തിലാണ് ഗുരുതരമായ സുരക്ഷാ പിഴവ് കണ്ടെത്തിയിരിക്കുന്നത്. ഇതിലൂടെ പെട്ടെന്നുതന്നെ ഹാക്കർമാർക്ക് ഈ ഉപകരണങ്ങളിൽ കടന്നു കയറി ആൾമാറാട്ടം നടത്തുന്നതിനും, ഏതെങ്കിലും സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നും ആപ്പിൾ സോഷ്യൽ പ്രൂഫ് സെക്യൂരിറ്റി സിഇഒ പറഞ്ഞു.എത്രയും വേഗം അപ്ഡേറ്റഡ് സോഫ്റ്റ്വെയർ ഉപയോഗിക്കണം എന്നാണ് ആപ്പിൾ ഉപയോക്താക്കളോട് നിർദ്ദേശിച്ചിരിക്കുന്നത്. ഐഒഎസ് 15.6.1 എല്ലാവരും ഇൻസ്റ്റാൾ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പിഴവ് സംഭവിച്ചത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് ആപ്പിൾ വ്യക്തമാക്കിയിട്ടില്ല.
