ഏഷ്യാ കപ്പിൽ വീണ്ടും സൂപ്പർ സൺഡേ വിരുന്നെത്തുകയാണ്. കരുത്ത് തെളിയിക്കാൻ അയൽക്കാർ നേർക്കുനേർ വരും. ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനെതിരേ. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ പാകിസ്താനെ സംബന്ധിച്ച് കണക്കുവീട്ടുകയാവും ലക്ഷ്യം. അവസാന മത്സരത്തില്‍ ഹോങ്കോങ്ങിനെ 38 റണ്‍സിന് ഓള്‍ഔട്ടാക്കിയ ആത്മവിശ്വാസത്തിലാവും പാകിസ്താന്‍ ഇറങ്ങുക. ഇന്ത്യക്ക് തലവേദനയായി രവീന്ദ്ര ജഡേജയുടെ അഭാവമാണുള്ളത്. കെ എല്‍ രാഹുലിന്റെയും രോഹിത് ശര്‍മയുടെയും ഫോമും ഇന്ത്യക്ക് തലവേദനയാണ്. ബാബര്‍ അസം ഫോമിലേക്കെത്താത്തതാണ് പാകിസ്താനെആശങ്കപ്പെടുത്തുന്നത്.സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിക്കേറ്റ് ടീമിന് പുറത്തായത് ഇന്ത്യക്ക് വലിയ തലവേദനയായിരിക്കുകയാണ്. ജഡേജക്ക് പകരം ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ തന്നെയായ അക്ഷര്‍ പട്ടേല്‍ പ്ലേയിങ് 11 എത്തിയേക്കും. ആര്‍ അശ്വിനെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല