പ്രതീക്ഷയോടെ ചിങ്ങത്തെ വരവേറ്റ് കേരളക്കര
ഇന്ന് ചിങ്ങം ഒന്ന്. മലയാളികൾ പുതുവർഷമായി ആചരിക്കുന്ന ദിനം. കൊല്ല വർഷത്തിലെ ആദ്യ മാസമായ ചിങ്ങം കേരളീയർക്ക് കാർഷിക സംസ്കാരത്തിൻ്റെയും ഓണക്കാലത്തിൻ്റെയും സ്മരണ കൂടിയാണ്. പഞ്ഞ കർക്കിടകവും പേമാരിയും ഒഴിയുന്നതോടെ സമൃദ്ധിയുടെ നിറവിലാണ് ചിങ്ങ പുലരി തെളിയുന്നത്. ചിങ്ങം ഒന്ന് കർഷക ദിനം കൂടി ആയി കേരളത്തിൽ ആചരിക്കുന്നു.
കോവിഡിൻ്റെയും മഹാമാരിയുടെയും ഭീതി നിലനിർത്തിക്കൊണ്ടുതന്നെ മാനവന് പുത്തൻ പ്രതീക്ഷകൾ നൽകികൊണ്ടാണ് ഈ പുതുവർഷം ആരംഭിക്കുന്നത്. കഴുന്നുപോയ ചിങ്ങപുളരികളെ പേമാരി കവർന്നെടുത്തപ്പോൾ അവിടെ മനുഷ്യൻ ചെറുത്ത് നിൽക്കാനും കരുതലോടെ മുന്നേറാനുമാണ് പഠിച്ചത്.
എന്നാൽ ഇന്ന് കേരളത്തിലെ നെൽപാടങ്ങൾ എല്ലാം മരവിച്ച അവസ്ഥയിലാണ്. അരിയ്ക്കും മറ്റ് പച്ചക്കറികൾക്കും നമ്മൾ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. നമ്മുടെ നാട്ടിലെ കൃഷിയിടങ്ങൾ ഉപയോഗപ്പെടുത്തക്കൊണ്ട് ഉത്പാദനം കൂട്ടി എങ്ങനെ നല്ല വിളവ് ഉണ്ടാക്കിയെടുക്കാം എന്നതാവട്ടെ ചിങ്ങം ഒന്നിലെ പുതിയതുടക്കം.