ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റായ ഡ്യുറന്റ് കപ്പ് നാളെ ആരംഭിയ്ക്കും. ടൂർണമെന്റിന്റെ 131-ാം എഡിഷനാണ് നടക്കാൻ പോകുന്നത്. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ അംഗീകാരം ലഭിച്ചതിന് ശേഷമുള്ള ആദ്യ മത്സരമാണിത്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എഫ്സി ഗോവ - മുഹമ്മദൻ സ്പോർട്ടിംഗിനെ നേരിടും
