നിയമസഭ ബില്ലുകൾ പാസാക്കിയാലും ഭരണഘടനാപരമായ പരിശോധന ഇല്ലാതെ ഒപ്പിടില്ലെന്ന് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ഏത് ബില്ലും സര്‍ക്കാരിന് പാസാക്കാമെന്നും എന്നാല്‍ ഭരണഘടനാപരമായ പരിശോധന നടത്തുമെന്നും ഗവര്‍ണർ വിശദീകരിച്ചു. കണ്ണൂർ വിസിക്ക് പുനർനിയമനം നൽകിയത് മുഖ്യമന്ത്രി അപേക്ഷിച്ചത് കൊണ്ടാണെന്നും ഗവർണര്‍ വിശദീകരിച്ചു. ഗവർണര്‍ - സർക്കാർ പോര് മുറുകുന്നതിനിടെയാണ് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻെ പുനർനിയമനത്തിൽ ഗവർണറുടെ പുതിയ വെളിപ്പെടുത്തൽ. പ്രോ ചാൻസ്‍ലര്‍ എന്ന നിലയിൽ പുനർ നിയമനത്തിന് ഉന്നത വിദ്യാഭ്യാസമന്ത്രി രാജ്ഭവന് നൽകിയ കത്ത് പുറത്ത് വന്നിരുന്നു.
