പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22 മുതൽ ആരംഭിക്കും. സമ്മേളന കലണ്ടര്‍ പ്രകാരം 10 ദിവസം സഭസമ്മേളിച്ച് സെപ്റ്റംബർ 2ന് പിരിയും. നിലവിലുണ്ടായിരുന്ന ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കുന്നതിലേക്കായി ഒരു പ്രത്യേക സമ്മേളനം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ചേരുന്നതാണെന്ന പ്രഖ്യാപനത്തോടെയാണ് അഞ്ചാം സമ്മേളനം അവസാനിപ്പിച്ചത്. നിലവിലുണ്ടായിരുന്ന 11 ഓര്‍ഡിനന്‍സുകള്‍ റദ്ദാക്കിയ അസാധാരണമായ സാഹചര്യത്തിൽ പുതിയ നിയമനിര്‍മ്മാണം നടത്തുന്നതിനു വേണ്ടിയാണ് സമ്മേളനം അടിയന്തരമായി ചേരുന്നത്.
