ഇന്ത്യയുടെ തനത് കായിക ഇനമായ ഖോ ഖോ ജനപ്രിയമാക്കാൻ ആരംഭിച്ച അൾട്ടിമേറ്റ് ലീഗിന് ആവേശത്തുടക്കം. ഛത്രപതി സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഗുജറാത്ത് ജയന്റ്സ് മുംബൈ ഖിലാഡീസിനെ 69-44 എന്ന സ്കോറിന് പരാജയപ്പെടുത്തി. ടോസ് നേടി പ്രതിരോധം തെരഞ്ഞെടുത്ത മുംബൈയ്ക്കെതിരെ ആദ്യ ടേണിൽ 22-2 എന്ന സ്കോർ ഗുജറാത്ത് നേടി. രണ്ടാം ടേണിൽ 26-24 എന്ന നിലയിൽ മത്സരം കടുപ്പിച്ച ഗുജറാത്ത്, മൂന്നും നാലും ടേണുകളിൽ ശക്തമായ പോരാട്ടം കാഴ്ചവച്ച് മത്സരം കൈപ്പിടിയിലൊതുക്കി. ആദ്യ ദിനത്തിലെ രണ്ടാം മത്സരത്തിൽ 48-38 എന്ന സ്കോറിന് തെലുഗ് യോദ്ധാസ് ചെന്നൈ ക്വിക്ക് ഗണ്സിനെ പരാജയപ്പെടുത്തി
