എറണാകുളം ഇൻഫോപാർക്കിനു അടുത്തുള്ള ഫ്ലാറ്റിൽ തുണിയിൽ പൊതിഞ്ഞ രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് മലപ്പുറം സ്വദേശി സജീവൻ എന്ന ആളാണ്. മൃതദേഹം കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു. ഇടച്ചിറയിലെ ഓക്സോണിയ എന്ന ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സജീവിനൊപ്പം മറ്റു മൂന്നുപേർ കൂടി ഫ്ലാറ്റിൽ താമസിച്ചിരുന്നു. ഫ്ലാറ്റിലെ ഡക്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. പ്രാഥമിക നിഗമനം കൊലപാതകമാണ് എന്നുള്ളതാണ്. പ്രദേശത്ത് പോലീസ് തിരച്ചിൽ നടത്തുകയാണ്.
