ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി 145 എയർ ബസ് എന്ന ജർമൻ നിർമ്മിത യാത്രാ ഹെലികോപ്റ്റർ സ്വന്തമാക്കി. അത്യാഡംബര സൗകര്യങ്ങളാണ് ഈ ഹെലികോപ്റ്ററിൽ ഉള്ളത്. ഏറ്റവും മികച്ച സാങ്കേതിക മികവും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുള്ള ഹെലികോപ്റ്ററിൽ ലുലു ഗ്രൂപ്പിൻ്റെ ഔദ്യോഗിക ലോഗോയും യൂസഫ് അലിയുടെ പേരിൻ്റെ ആദ്യ അക്ഷരമായ ' വൈ ' യും പതിപ്പിച്ചിട്ടുണ്ട്. അനേകം പ്രത്യേകതകൾ ഉള്ള ഈ ഹെലികോപ്റ്റർ 1500 എണ്ണം മാത്രമാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. മണിക്കൂറിൽ 246 കിലോമീറ്റർ വേഗത്തിൽ പറക്കാനും സമുദ്ര നിരപ്പിൽ നിന്നും 20,000 അടി ഉയരത്തിൽ പോകാനും ഈ ഹെലികോപ്റ്ററിന് അനായാസം സാധിക്കുന്നു. രണ്ടു ക്യാപ്റ്റന്മാർ ഉൾപ്പെടെ ഒരേസമയം 9 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഹെലികോപ്റ്റർ നിർമ്മിച്ചിരിക്കുന്നത്.
