'പാരൻ്റിങ് ' മൈത്രേയൻ പറയുന്നു. PART 2

'പാരൻ്റിങ് ' മൈത്രേയൻ പറയുന്നു. PART 2

Article by maitreyan maitreyan talks about parenting parenting

കുട്ടിയെ വളർത്തുന്നത് എങ്ങനെയെന്ന് ചോദിക്കുമ്പോൾ എന്റെ കുട്ടിയെ വളർത്തുന്നതിന് രൂപപ്പെട്ടിട്ടുള്ള ലോകത്ത് കൂടെയാണ് നമ്മൾ നില്ക്കുന്നത്. അതേ സമയത്ത് വളരുന്ന സമയത്ത് ലോകം വലുതാവുന്നതുകൊണ്ട് അന്യജീവികൾ പിടിച്ച് കഴിക്കുന്നതും ബാക്ടീരിയ തൊട്ട് എല്ലാത്തിനെയും കഴിക്കാനായി ഇരിക്കുന്ന സ്ഥലം ഉണ്ട്. നമുക്ക് പനി വരുക എന്ന് പറഞ്ഞാൽ ബാക്ടീരിയ നമ്മളെ തിന്നാൻ ശ്രമിക്കുന്നതാണെന്ന് മനസ്സിലാക്കണം. അല്ലാതെ വേറെ ഒന്നുമല്ല. നല്ല കേക്ക് ഇരിക്കുന്നതുപോലെയാണ് നമ്മളെ കാണുന്നത്. ഇതിനെയെല്ലാം സംരക്ഷിച്ച് കൊണ്ടുപോകുന്ന യുക്തികളും കൂടി ചേർന്നിട്ടാണ് വളർത്തലിനെ പറ്റിയുള്ള ഒരു അന്തരീക്ഷത്തെ നമ്മൾ കാണേണ്ടത്. എങ്കിലും ഇയാൾ ചോദിക്കുന്ന ചോദ്യം എന്ന് പറയുന്നത് ഞാൻ എങ്ങനെയാണ് എന്റെ കുഞ്ഞിനെ വളർത്തണം. എന്ന് പറയുന്ന ചോദ്യത്തിലേക്ക് നമ്മൾ കൊണ്ടുവരേണ്ടതുണ്ട്. പക്ഷേ മറ്റേതൊക്കെ ഇല്ല എന്ന നിലവാരത്തിൽ ആരംഭിക്കും. മനുഷ്യ കുഞ്ഞുങ്ങൾ എന്ന് പറയുന്നത് പ്രൈമേറ്റ്സ് എന്ന് പറയുന്ന ജീവികളുടെ ഇടയിൽ സ്വന്തം ആയിട്ടുള്ള ജനിതകമായ അറിവുമായിട്ടാണ് നമ്മൾ ജനിക്കുന്നത്. അതിനോടൊപ്പം പരിചരണം എന്ന് പറയുന്നത് വളർത്തൽ എന്ന് പറയുന്ന പ്രക്രിയയല്ല. അമ്മയും അച്ഛനും കുടുംബവും എന്ന് പറയുമ്പോൾ ആ കുടുംബത്തിനകത്ത് മറ്റുള്ളവരും കൂടെ ചേർന്ന് നില്ക്കുന്ന ഒരു വലിയ ആവാസവ്യവസ്ഥയ്ക്ക് അകത്താണ് ഈ വളർത്തൽ എന്ന് പറയുന്നത്. ഇത് പല ഗോത്രത്തിനകത്ത് സ്വാഭാവികമായി ചുറ്റുപാടുകൾ ഉള്ളവർ ഇടപെട്ട് കൊണ്ടിരിക്കുകയാണെങ്കിൽ കൃഷി സമൂഹം വരുമ്പോഴേക്കും വീടുകളിനകത്തേക്ക് നമ്മൾ അപ്പോഴും വീടിനകത്ത് പല ആളുകളും ചേർന്ന് നില്ക്കുന്ന വീടുകളേ ഉള്ളൂ. കൃഷി കുടുംബത്തിനെയാണ് നമ്മൾ കൂട്ടുകുടുംബം എന്ന് പറയുന്നത്. കൃഷി കുടുംബം ഇല്ലാതായി കഴിഞ്ഞാൽ ഫാക്ടറിയുമായി ബന്ധപ്പെട്ട അണുകുടുംബമാണ്. അമ്മയും അച്ഛനും മക്കളും മാത്രമായിട്ട് വീണ്ടും റെഡ്യൂസ് ചെയ്യുന്നത്. പക്ഷേ അതുകാരണം മറ്റു സിസ്റ്റങ്ങൾ എല്ലാം ഉണ്ടായി. ക്രഷെ, ബാലവാടികൾ, സ്കൂളുകൾ, കോളേജുകൾ എന്നിവ ഉണ്ടായി. അവിടെയെല്ലാം ഡിവിഷൻ ഓഫ് ലേബർ കൊണ്ട് ഈ വലിയ കുടുംബം വളർന്നിട്ടാണ് സ്കൂളും കോളേജുകളും ആയിട്ട് മാറിയതെന്ന് അറിയണം. ഇങ്ങനെയാണ് അതിനെ മനസ്സിലാക്കേണ്ടത്.

 വലിയ ഒരു സംഘ പ്രവർത്തനമാണ് കുട്ടികളെ വളർത്തുന്നത്. ആദ്യം തന്നെ നമ്മൾ മാത്രമാണ് വളർത്തുന്നത് എന്ന തെറ്റിദ്ധാരണയിൽ നിന്ന് മാറാമെങ്കിൽ ഈ പ്രവർത്തി കുറച്ച് കൂടി എളുപ്പത്തിൽ ചെയ്യാൻ കഴിയും. അങ്ങനെ കാണുമ്പോൾ അന്തരീക്ഷം എങ്ങനെയാണ് കുഞ്ഞുങ്ങളെ വളർത്തുന്നത് എന്ന അന്തരീക്ഷത്തിന്റെ ലോകം. അതേ സമയത്ത് തന്നെ നമ്മൾ കാണേണ്ടത് ഒരു കുഞ്ഞ് വളർന്ന് തുടങ്ങുക എന്ന് പറയുന്നത് ഒരു ബീജവും അണ്ഡവും തമ്മിൽ ചേരുന്ന പ്രക്രിയയുടെ ആ നിമിഷം തൊട്ട് ഗർഭപാത്രത്തിൽ അത് ഒട്ടി ഇരിക്കാനായിട്ടുള്ളതൊന്നും അവിടെ നിന്ന് ആരും ഒന്നും പഠിപ്പിക്കേണ്ടതില്ല. അതൊക്കെ നേരത്തെപ്പറഞ്ഞ മുട്ടയിൽ നിന്ന് വിരിഞ്ഞ ആമയെ പോലെ തന്നെ എല്ലാം ചെയ്യാൻ അറിയാവുന്നതാണ്. അല്ലാതെ അമ്മയും അച്ഛനും കൂടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് കുഞ്ഞ് ഉണ്ടാകുക എന്ന് പറയുന്ന പ്രക്രിയ ആരംഭിച്ചാൽ അത് ആ ഭിത്തിക്ക് ഇരിക്കണം. ഗർഭപാത്രത്തിന്റെ ഭിത്തിയിൽ ഒട്ടി നില്ക്കണം. അതിന് അനുസരിച്ച് ഗർഭപാത്രം തന്നെ ട്രാൻസ്ഫോം ചെയ്യും. ഈ കുഞ്ഞാണ് അത് ചെയ്യുന്നത്. അല്ലാതെ ഗർഭപാത്രം മുഴുവനും ഒരുക്കി അതിനെ മുട്ടയിൽ സൂക്ഷിക്കുകയല്ല. മുട്ട കുഞ്ഞായി മാറുന്ന അതായത് ബീജവും കൂടി ചേർന്ന് ഉണ്ടായി കഴിഞ്ഞാൽ പിന്നെ അതിന്റെ ചുറ്റുപാടും മാറ്റുക എന്ന് പറയുന്ന പ്രക്രിയ അന്ന് തൊട്ട് ആരംഭിക്കും. ചുറ്റുപാടും ഇണക്കുക എന്ന് പറയുന്ന പ്രക്രിയ കുഞ്ഞുങ്ങൾ ചെയ്ത് കൊണ്ടേയിരിക്കും. അവിടെയാണ് നമ്മുടെ വളർത്തൽ ഇരിക്കുന്നത്. പിന്നെ ജനിതകമായി കിട്ടുന്ന അറിവുകൾ മുഴുവൻ ഈ പറയുന്ന അണ്ഡോല്പാദനം കഴിഞ്ഞ് ബീജവും ചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്. അതിനെ കുഞ്ഞ് എന്ന് വിളിക്കാൻ ഒരു വാക്ക് കൊണ്ട് നമുക്ക് നോക്കിയാൽ ഒന്നും കുഞ്ഞായി ഉണ്ടാവില്ല. ലോകത്ത് നടന്നിട്ടുള്ള പരിണാമപരമായിട്ട് നടന്ന എല്ലാ മാറ്റങ്ങളും നമുക്ക് അതിൽ നോക്കിയാൽ കാണാൻ കഴിയും. മീനായിട്ട് ഇരിക്കുന്നത് പോലെ തോന്നും. മാനിനെ പോലെ തോന്നും. ഈ കുഞ്ഞിന്റെ ഒരു മൂന്ന് മാസം നാല് മാസം ഒക്കെ പ്രായം ഉള്ള എല്ലാ ജീവികളുടെയും കുഞ്ഞുങ്ങളെയും എടുത്ത് നോക്കിയാൽ നമുക്ക് തിരിച്ചറിയാൻ കൂടി കഴിയില്ല. അത്ര ഒരുപോലെ ഇരിക്കും. അപ്പോഴാണ് നമ്മൾ എവല്യൂഷൻ എന്ന് പറയുന്ന പരിണാമം എന്ന് പറയുന്നത് ശരിക്കും നടന്നത് എങ്ങനെയാണെന്ന് കാണാൻ പറ്റും. പലതരത്തിൽ രൂപീകരണം കഴിഞ്ഞിട്ടാണ് ഈ തിമിംഗലത്തിന്റെ കുഞ്ഞുങ്ങൾ ഇല്ലേ ഒരു സമയത്ത് അതിന് കാലും കൈയ്യും എല്ലാം വരും. ഒരു കാലത്ത് കാലും കൈയ്യും ഉള്ള ജീവിയായിരുന്നു അത്. വെള്ളത്തിൽ പോവുമ്പോഴാണ് അതിന് കാലും കൈയ്യും ഇല്ലാതായിപ്പോവുന്നത്. കുഞ്ഞിലെ നോക്കിയാൽ കാലും കൈയ്യും അപ്രത്യക്ഷമായിപ്പോവുന്നത് കാണാൻ പറ്റും. ഇങ്ങനെയാണ് അത് വരുന്നത്. ഭയങ്കര രസമാണ് ആ മേഖല തന്നെ എടുത്താൽ. പക്ഷേ അവിടെ നിന്നെല്ലാം ഇറങ്ങി ഒരു കുഞ്ഞ് രൂപപ്പെടുക എന്ന് പറഞ്ഞാൽ അമ്മ ദേഷ്യപ്പെടുന്നു. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ദേഷ്യപ്പെടും. അപ്പോൾ ഒത്തിരി ഹോർമോണ്‍സ് നമ്മുടെ ശരീരത്തിൽ വരും. അത് ഈ ബ്ലഡിൽ കലർന്ന് പോയിട്ട് ഈ കുഞ്ഞിന്റെ ശരീരത്തിൽ അതിന്റെ രൂപീകരണത്തിന് അത് വർക്ക് ചെയ്യും. ഗർഭപാത്രത്തിലേ കുഞ്ഞിനെ വളർത്തി തുടങ്ങിയെന്ന കാര്യം നമ്മൾ ഓർക്കണം. പുറത്തിരുന്ന് നമ്മൾ കാര്യം പറയുന്നു. അല്ലെങ്കിൽ പുറത്തിരുന്ന് നമ്മൾ മ്യൂസിക് കേൾക്കുന്നു. ഇതൊക്കെ ഈ കുഞ്ഞിനെ ബാധിക്കുന്ന സ്ഥലങ്ങൾ ഉണ്ട്. പണ്ടൊക്കെ ഈ പുരാണത്തിൽ ഒക്കെ പറയുന്ന കഥ പറഞ്ഞിട്ട് മുഴുവൻ കേൾക്കുക എന്ന് പറയുന്ന സംഭവം നടക്കുകയില്ല. അഭിമന്യുവിന് ഉണ്ടായിട്ടില്ലേ. ചക്രവ്യൂഹത്തിലേയ്ക്ക് കേറാൻ പഠിക്കുകയും ബാക്കി അറിയാതെ പോയിട്ട് വരുന്നത് ഒന്നും ഗർഭപാത്രത്തിൽ കിടന്ന് മൂളാൻ ഒന്നും കഴിയില്ല എന്ന കാര്യവും നമ്മൾ അറിയണം. അങ്ങനേയല്ല. പക്ഷേ ആ പറയുന്നതിന് അകത്ത് ചില ഏരിയകൾ ഒക്കെ ഇങ്ങനെ ഒക്കെ ഉണ്ട്. ഹോർമോൺ ലെവലിലെ കെമിസ്ട്രിയുടെ ലോകത്ത് നമുക്ക് കുഞ്ഞിന്റെ വളർച്ചയെ രൂപീകരിക്കണം. നല്ല ഭക്ഷണം കഴിക്കുന്നതിനെപ്പറ്റി ഒക്കെ അവർ പറയുന്ന പല കാര്യങ്ങളും കുഞ്ഞിന്റെ വളർച്ചയ്ക്ക് ആവശ്യമായിട്ടുള്ള എല്ലിന് മൂപ്പ് ഉണ്ടാകാൻ വേണ്ട നിലവാരത്തിലുള്ള കാര്യങ്ങളും അതിനുള്ള ഭക്ഷണക്രമത്തിനകത്തൊക്കെ നമ്മൾ കുഞ്ഞിനെ വളർത്തുന്നത് ആലോചിക്കുമ്പോൾ ഇതൊക്കെ നമ്മൾ നല്ല ഭക്ഷണവും ആഹാരവും ഒക്കെ ഈ കുട്ടിക്ക് ആവശ്യമായിട്ടുള്ള സാധനങ്ങളും അതിന്റെ അമ്മ കഴിക്കണം എന്ന് പറയുന്നത് വളർത്തലിന്റെ ഭാഗമാണ്. അമ്മയുടെ ആരോഗ്യത്തിനെപ്പറ്റിയല്ല കുഞ്ഞ് അമ്മയെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. നമ്മൾ നല്ല ഭക്ഷണം ഒക്കെ കഴിക്കുന്നത് കുഞ്ഞിനെ വളർത്തുന്നതിന് മാത്രമല്ല നമ്മൾ ആരോഗ്യത്തോടെ ഇരിക്കാനായിട്ടും കൂടിയാണ്. അല്ലെങ്കിൽ കുഞ്ഞ് അമ്മയെ ഉപയോഗിക്കും. ഗർഭപാത്രത്തിന്റെ ഭിത്തിയിൽ ഒട്ടി കഴിഞ്ഞാൽ ആ അമ്മ എന്ന് പറയുന്നതിനെ അതിന്റെ ആവശ്യമായിട്ടുള്ള ആവാസവ്യവസ്ഥയായിട്ട് മാറ്റി കളയും. കുഞ്ഞ് അങ്ങനെ അതിനെ കംപ്ലീറ്റ് നമ്മുടെ മാനസികമായിട്ടുള്ള കാര്യങ്ങൾ പോലും ചിന്തിക്കുന്ന കാര്യങ്ങൾ പോലും മാറ്റിക്കളയാൻ ആയിട്ട് ഈ കുഞ്ഞിനെ അകത്ത് നിന്നും പുറത്തേക്ക് വരുന്ന ഹോർമോണും സാധനങ്ങളും തിരിച്ച് നമ്മളിലും പ്രവർത്തിക്കും. കുഞ്ഞ് നമ്മളെ ബാധിക്കാതിരിക്കുകയില്ല. കുഞ്ഞ് നമ്മളെ ബാധിക്കും. കുഞ്ഞ് വേറൊരു ജീവിയാണ്. അത് നമ്മളെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അറിയണം. ശത്രുപോലും ആയിപ്പോവും. ഗർഭപാത്രത്തിൽ കിടക്കുന്ന കുഞ്ഞ് അമ്മക്ക് ശത്രു പോലും ആയിപ്പോവുന്ന നിലവാരത്തിൽ മാറുന്ന സ്ഥലം ഉണ്ട്. അപ്പോൾ അതൊക്കെ നമ്മൾ ഈ വളർത്തലിന്റെ ഭാഗമായിട്ട് തന്നെ അറിയേണ്ടത് ഉണ്ട്. കുട്ടിക്ക് കിട്ടണ്ട കാര്യങ്ങൾ അവിടെ ആവശ്യത്തിന് ബ്ലഡ് സ്ട്രീമിൽ ഇല്ലെങ്കിൽ അമ്മയുടെ എല്ലും ഉപയോഗിക്കും. അങ്ങോട്ട് വലിച്ചെടുക്കും. പമ്പ് ചെയ്യുന്നതു പോലെ കോർക്കിട്ട് വലിക്കാൻ തുടങ്ങുകയാണ് ചെയ്യുന്നത്. ആപ്ലിക്കൽ കോഡ് എന്ന് പറയുന്നത് അത് അമ്മയിലേക്ക് ഇട്ട് സക്ക് ചെയ്ത് അമ്മയുടെ ആരോഗ്യത്തിന് അവർക്ക് ആവശ്യമായ കാര്യങ്ങൾ പോലും വലിച്ചെടുക്കാൻ കഴിവുള്ള ഒരു കുഞ്ഞും കൂടാണെന്ന് മറക്കണ്ട. മക്കളെല്ലാം അമ്മമാർക്ക് ശത്രുക്കളും കൂടിയാണെന്ന് അറിയണം. ഈ വളർച്ചയായിട്ട് പാകപ്പെട്ടും അതും അറിയണം. അതുകൊണ്ട് ആവശ്യത്തിനുള്ള കാര്യങ്ങൾ നമ്മൾ തിന്മയേ എടുക്കൂ എന്നത് ചെയ്ത് കൊണ്ടിരിക്കേണ്ടത് നമ്മുടെ ജീവിതം നിലനിർത്തേണ്ട ആവശ്യം അല്ലെങ്കിൽ കുട്ടി ഉപയോഗിച്ച് തള്ളിയ വെയിസ്റ്റ് പോലെ ആയിപ്പോവും പ്രസവം കഴിയുമ്പോൾ.

(തുടരും)

Leave a Reply