അമേരിക്കയുടെ ഇതിഹാസ താരം സെറീന വില്യംസ് ടെന്നിസിൽനിന്ന് വിരമിച്ചു. യുഎസ് ഓപ്പണറിലെ മൂന്നാം റൗണ്ടിൽ സിംഗിൾസിൽ തോൽവി ഏറ്റു വാങ്ങിയാണ് സെറീനയുടെ മടക്കം. യുഎസ് ഓപ്പണറോടെ വിരമിച്ചേക്കും എന്ന് താരം നേരത്തേതന്നെ സൂചന നൽകിയിരുന്നു.തൻ്റെ എല്ലാ നേട്ടങ്ങൾക്കും മാതാപിതാക്കളോട് നന്ദി പറഞ്ഞുകൊണ്ട് കളിക്കളത്തിൽ നിന്നും അവസാനമായി തൻ്റെ ആരാധകരെ നോക്കി സെറീന പുഞ്ചിരിച്ചു. 27 വർഷത്തെ തൻ്റെ കരിയറിൽ 23 ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങളാണ് സെറീന സ്വന്തമാക്കിയത്
