ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഉടന്‍ വിരമിക്കുമെന്ന് സൂചന നൽകി. രാജ്യാന്തര മത്സരം കളിക്കുന്നതില്‍ നിന്ന് ഫിഫ ടീമിനെ വിലക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ എക്കാലെത്തെയും മികച്ച താരങ്ങളിലൊരാളായ ഛേത്രി വിരമിച്ചേക്കുമെന്ന വാര്‍ത്ത വന്നത്. 38-കാരനായ ഇന്ത്യന്‍ നായകന് അന്താരാഷ്ട്ര ഫുട്ബോളില്‍ ഇനി അധികം നാള് തുടരില്ലെന്ന സൂചന നേരത്തെ നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഫിഫയുടെ വിലക്ക് വന്നതോടെ ഛേത്രി തന്റെ 19 വര്‍ഷം നീണ്ട രാജ്യാന്തര കരിയര്‍ ഉടന്‍ അവസാനിപ്പിക്കുമെന്ന റിപ്പോര്‍ട്ട് വന്നത്.
