ഗൂഢാലോചന കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ഹര്‍ജികള്‍ തള്ളിയ ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു . ഇപ്പോഴത്തെ അന്വേഷണത്തില്‍ ഇടപെടണമെന്ന് പറയാന്‍ സ്വപ്‌ന സുരേഷിന് കഴിയില്ലെന്നും അന്വേഷണത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചില ആരോപണങ്ങള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണെങ്കിലും ഇപ്പോള്‍ ഇടപെടില്ല. കുറ്റപത്രം സമര്‍പ്പിച്ച ശേഷം റദ്ദാക്കാന്‍ ആവശ്യപ്പെടാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തലാണ് എഫ്‌ഐആറിന് പിന്നിലെന്നാണ് സ്വപ്‌ന സുരേഷിന്റെ വാദം. ഒറ്റ ദിവസത്തെ കാര്യം മാത്രമല്ല, കേസുകള്‍ക്ക് പിന്നിലെന്ന് കോടതി പറഞ്ഞു. വാര്‍ത്താ ചാനലുകളിലൂടെ ഉള്‍പ്പെടെ സ്വപ്‌ന സുരേഷ് പ്രസ്താവനകള്‍ നടത്തി. 164ലെ വിവരങ്ങളാണ് മാധ്യമങ്ങളോട് ജൂണ്‍ 7ന് വെളിപ്പെടുത്തിയെന്ന് സ്വപ്‌ന പറയുന്നു. സ്വപ്‌ന പറഞ്ഞതിന്റെ സത്യാവസ്ഥ ഇ ഡി അന്വേഷിക്കുന്നുണ്ട് എന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.
