കൊല്ലത്തെ അതി പ്രശസ്തമായ ദേവ മാതാ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഒത്തു ചേർന്ന് ഒരു പുതിയ ചരിത്രം കുറിച്ചു. അധ്യാപക ദിനത്തിൽ തങ്ങളെ പഠിപ്പിച്ച അധ്യാപകരെ ആദരിക്കാനും അവർ മറന്നില്ല. തങ്ങളുടെ പഴയ കുട്ടികളെ കണ്ട അധ്യാപകർ അവർക്ക് ഇതിലും വലിയ സമ്മാനം തങ്ങൾക്ക് കിട്ടാൻ ഇല്ല എന്ന് നിറ കണ്ണുകളോടെ അധ്യാപകർ പറഞ്ഞത്.
മുപ്പത് വർഷങ്ങൾക്ക് മുമ്പ് പഠിച്ച കുട്ടികളും അവരെ അറിവിന്റെ ആദ്യാക്ഷരം പകർന്ന് നൽകിയ അധ്യാപകരും ഒത്തു കൂടിയപ്പോൾ സ്കൂൾ അങ്കണം ഉത്സാവ ലഹരിയിൽ ആയി. ഓരോ വിദ്യാർഥികളും അവരവരുടെ പഴയകാല സ്മരണകൾ വിവരിച്ചത് നവ്യമായ ഒരനുഭവം ആയിരുന്നു. ഓരോ കുട്ടികളുടെ പഴയകാല വികൃതികൾ അധ്യാപകർ ഓരോന്നും ഓർത്തു പറഞ്ഞതും ഒരു നവ്യാനുഭവം ആയിരുന്നു.
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ധാന്യയുടെ സാന്നിധ്യത്തിൽ മുൻകാല പ്രിൻസിപ്പൽ മാരായ സിസ്റ്റർ ജോസ്ഫൈൻ, സിസ്റ്റർ ഉഷസ് പത്തോളം പഴയകാല അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. മുപ്പതോളം വിദ്യാർഥികൾ നേരിട്ടും പത്തിലധികം വിധർത്ഥികളും ഓൺലൈനായി പങ്കെടുത്തു. അധ്യാപകരോടുള്ള ആദര സൂചകമായി പൊന്നാടയും, മൊമെന്റോയും കൈമാറി.
