ഇന്ത്യയുടെ 75-നാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു 1947-ൽ സ്ഥാപിതമായ തൃശൂർ കേരള വർമ്മ കോളേജ് വജ്ര ജുബിലീ ആഘോഷത്തിന്റെ നിറവിൽ. സ്വാതന്ത്ര്യത്തിന്റെ ത്രിവർണ പതാകകളെ ഇന്ത്യയുടെ പ്രൗഡിയെയും അഭിമാനത്തേയും വിസ്മരിക്കുമ്പോൾ അലങ്കാര നിറവിൽ മാറ്റ് കൂട്ടികൊണ്ട് ഓഗസ്റ്റ് 11,12,13,14 തിയതികളിൽ ആയാണ് ജുബിലീ ആഘോഷം കോളേജ് അധികൃതർ നിശ്‌ചയിച്ചത്.
പ്രമുഖ മലയാള സിനിമകളായ തൂവാനത്തുമ്പികൾ, വരവേൽപ്, തുടങ്ങി മലയാള സിനിമകളിൽ പഴയ കാല അനുഭവ വിസ്മയങ്ങളിലൂടെ ഇന്നും നിലനിൽക്കുന്ന കോളേജിൽ മലയാള സിനിമയിലെ നടി നടന്മാരും കേരള രാഷ്ട്രീയത്തിലെ പ്രമുഖരും പഠിച്ചിട്ടുണ്ട്. മലയാള സിനിമയിൽ നിന്ന് തമിഴ് സിനിമയിലേക് സജീവമായ നരേൻ ആണ് ഈ വർഷത്തെ പ്രധാന അഥിതിയും പൂർവ വിദ്യായത്തിയുമാണ്. 1947-ൽ ശ്രീ കേരള വർമ്മ തമ്പുരാൻ കൊച്ചിൻ ദേവസ്വം ബോർഡിൽ സ്ഥാപിതമാക്കിയ കോളേജ് ഇപ്പോൾ കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലാണ് പ്രവർത്തിച്ചു വരുന്നത്. മന്ത്രി ബിന്ദു. ആർ കോളേജിലെ പൂർവ വിദ്യായർത്ഥിയും പൂർവധ്യാപികയുമാണ്.
