പുലിയെ യുവാവ് വെട്ടി കൊന്നു
ഇടുക്കി മാങ്കുളം സ്വദേശി ഗോപലനാണ് തന്നെ ആക്രമിക്കാൻ വന്ന പുലിയെ കൈയ്യിൽ ഉണ്ടായിരുന്ന വാക്കത്തി കൊണ്ട് വെട്ടി തിരികെ ആക്രമിച്ച് രക്ഷപെട്ടത്.തുടർന്ന് പരിക്കേറ്റ ഗോപാലനെ പ്രദേശ വാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് വെട്ടേറ്റ പുലി അപ്പോൾ തന്നെ ചത്തു.ശനിയാഴ്ച രാവിലെ ഏഴരയോടെ ഗോപാലൻ തൊട്ടടുത്തുള്ള സഹോദരൻ്റെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് പുലി ആക്രമിച്ചത്. മുള ചെടിയുടെ കൂട്ടത്തിനിടയിൽ കിടന്നിരുന്ന പുലി ഗോപാലനെ കണ്ടതോടെ അദ്ദേഹത്തിൻ്റെ ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. തുടർന്നാണ് അദ്ദേഹം സ്വയരക്ഷാർത്ഥം വാക്കത്തി കൊണ്ട് പുലിയെ വെട്ടി വീഴ്ത്തി അവിടെനിന്നും രക്ഷപെട്ടത്. ഈ സംഭവത്തിൻ്റെ തുടർനടപടി എന്ന നിലയിൽ പുലിയെ കൊന്നതിന് ഒരു കേസ് രജിസ്റ്റർ ചെയ്യും. കേസുമായി ബന്ധപ്പെട്ട് മറ്റു തെളിവെടുപ്പ് ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നടപടികൾ സ്വീകരിക്കും.