എറണാകുളം മുനമ്പത്തുനിന്നും മനുഷ്യക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ 87 പേരെ കുറിച്ച് ഇപ്പോഴും നീതിപീടത്തിനു അറിയില്ല.
അവർ ആരെന്നോ എന്തിനെന്നോ കൊണ്ടുപോയതെന്നും ഉത്തരമില്ല.
2019 ജനുവരി 12-ന് മുനമ്പം മാല്യങ്കര ബോട്ടുജേട്ടിയിൽനിന്ന് സ്ത്രീകളും കുട്ടികളുമടക്കം 87 പേരെ ബോട്ടുമാർഗ്ഗം ന്യൂസിലാണ്ടിലേക്കും ഓസ്ട്രേലിയയിലേക്കും കടത്തിയെന്ന് പോലീസും ദേശിയ അന്വേഷണ ഏജൻസിയും വിദേശ ഏജൻസികളുടെയും അന്വേഷണത്തിൽനിന്ന് വ്യക്തമായി.
മുനമ്പം തീരത്തുനിന്ന് ഭക്ഷണപായ്ക്കുകൾ നിറച്ച 19 ബാഗുകളും കൊടുങ്ങല്ലൂരിൽ നിന്ന് 54 ബാഗുകളും കണ്ടെടുത്തത്തോടെയാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഡൽഹി അംബേദ്കർ കോളനി നിവാസികൾ, തമിഴ് വംശജർ, ശ്രീലങ്കൻ പൗരന്മാർ, ഇതര സംസ്ഥാനക്കാർ തുടങ്ങിയവരുടെ സംഘത്തെയാണ് മുനമ്പത്തുനിന്നും കാണാതായത്. ആളുകളിൽനിന്ന് 3 ലക്ഷം രൂപ ഈടാക്കിയതായും കണ്ടെത്തി.
ശ്രീലങ്കൻ സ്വദേശിയായ ശ്രീകാന്തൻ ഒന്നാം പ്രതി , കോയമ്പത്തൂർ സ്വദേശിയായ സെൽവം രണ്ടാം പ്രതിയുമായി രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതി സെൽവം മുനമ്പത്ത് എത്തി ബോട്ട് അറ്റകൂറ്റപണി നടത്തി മറ്റു പ്രതികളായ ഡൽഹി സ്വദേശികൾ പ്രഭു, ഏഴാം പ്രതി രവി എന്നിവർ സഹായിക്കുകയും ചെയ്തു.
തിരുവനന്തപുരം സ്വദേശി അനിൽകുമാറാണ് ബോട്ട് ഒരു കോടി രണ്ട് ലക്ഷം രൂപയ്ക്ക് കൊച്ചി സ്വദേശിയുടെ ഉടമസ്ഥതയിലായിരുന്ന ദയമാതാ ബോട്ട് മത്സ്യബന്ധനത്തിനെന്ന പേരിൽ വാങ്ങിച്ചു ശ്രീകാന്തിനു കൈമാറി. ബോട്ടിൽ ശ്രീകാന്തനുണ്ടായതയും തെളിവ് ലഭിച്ചു.
കാണാതായവർക്കായി ഓസ്ട്രേലിയ, ന്യൂസിലാൻഡ്, മലേഷ്യ, തായ്‌ലൻഡ്, ഇൻഡോണേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ തിരച്ചിൽ നടത്തി പക്ഷെ ഫലമുണ്ടായില്ല. ശ്രീകാന്തിന്റെ തിരുവനന്തപുരത്തെ വീട്ടിലെ പരിശോധനയിൽ ശ്രീലങ്കൻ, ഇന്ത്യൻ പാസ്സ്പോർട്ടുകളും ബാങ്ക് രേഖകളും കണ്ടെത്തിയിരുന്നു. അറസ്റ്റിലായ സെൽവത്തിനും, പ്രഭുവിനും, രവിക്കും പിന്നീട് ജാമ്യം ലഭിച്ചു.
മുനമ്പം വടക്കെക്കര പോലീസ് ആദ്യം രജിസ്റ്റർ ചെയ്ത കേസ് പിന്നെ എറണാകുളം റൂറൽ പോലീസ് ആസ്ഥാനത്തേക്ക് കൈമാറുകയും പ്രേത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. ആലുവ റൂറൽ എസ് പിയുടെ ചുമതലയിലാണ് ഇപ്പോഴും കേസ് അന്വേഷിക്കുന്നത്.