അട്ടപ്പാടി മധുവധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ നൽകിയ ഹർജിയിൽ മണ്ണാർക്കാട് എസ്‌സി എസ്ടി കോടതി ഇന്ന് വിധി പറയും.
പ്രതികൾ ഹൈക്കോടതി ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് വ്യക്തമാക്കുന്ന നിരവധി രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് പ്രതിഭാഗം കോടതിയിൽ വാധിച്ചത്. 2018 മെയ് 30നാണ് കേസിലെ 16 പ്രതികളും ജാമ്യത്തിൽ ഇറങ്ങിയത്.