മദ്യനയ കേസില്‍ ബിജെപി ആംആംദ്മി പോര് രൂക്ഷമായി. സര്‍ക്കാരിനെ വീഴ്ത്താന്‍ എംഎല്‍എമാര്‍ക്ക് ബിജെപി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി ആംആദ്മി പാര്‍ട്ടി ആരോപിച്ചു.സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യനയം പിന്‍വലിച്ചതിന് മറുപടിയില്ലാതെ ആംആദ്മി പാര്‍ട്ടി കുറ്റസമ്മതം നടത്തിയാതായി ബിജെപി വിമർശിച്ചു. ബിജെപിയില്‍ ചേര്‍ന്നാല്‍ കേസുകള്‍ പിന്‍വലിക്കാമെന്ന വാഗ്ദാനം തനിക്ക് കിട്ടിയിരുന്നുവെന്ന് മനീഷ് സിസോദിയ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഗുരുതരമായ മറ്റൊരാരോപണം ആംആദ്മി പാര്‍ട്ടി ഉന്നയിക്കുന്നത്.ദില്ലിയില്‍ ഓപ്പറേഷന്‍ ലോട്ടസിന് നീക്കം നടത്തിയ ബിജെപി അഞ്ച് കോടി രൂപ എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നെന്ന് പാര്‍ട്ടി വക്താവും എംഎല്‍എയുമായ സൗരഭ് ഭരദ്വാജ് വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. രണ്ടായിരത്തി പതിനാല് മുതലേ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും, മദ്യ നയക്കേസ് ഇക്കുറി ആയുധമാക്കിയതാണെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു
